Latest Updates

രാജ്യത്ത് മാംസവില കുതിച്ചുയരുന്നതിന് ഉത്തരവാദി സ്ത്രീകളുടെ തുടകളാണെന്ന വിവാദപരാമർശവുമായി മൗലാന. കിർഗിസ്ഥാനിൽ നിന്നുള്ള അവാർഡ് ജേതാവായ മൗലാന സാദിബകാസ് ഡൂലോവാണ്  സ്ത്രീകളെ ചെറുതായ വസ്ത്രങ്ങൾ ധരിക്കുന്നത് തടയാനും "ഈ അപമാനം" അവസാനിപ്പിക്കാനും പ്രായമായ പുരുഷന്മാരോട് ആവശ്യപ്പെടുന്നത്.

"നിങ്ങളുടെ പട്ടണത്തിൽ മാംസത്തിന്റെ വില ഉയരുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ? സ്ത്രീകളുടെ മാംസത്തിന് വില കുറയുമ്പോൾ അത് വർദ്ധിക്കും. സ്ത്രീയുടെ മാംസം വിലകുറഞ്ഞതായിത്തീരുന്നു, അവൾ ചർമ്മം നഗ്നമാക്കുകയും അവളുടെ തുടയെ തള്ളവിരൽ പോലെ തുറന്നുകാട്ടുകയും ചെയ്യുമ്പോൾ," ഡൂലോവ് പറഞ്ഞതായി ഒരു മാധ്യമ വെബ്‌സൈറ്റ് ഉദ്ധരിച്ചു.

ഈ മാസം ആദ്യം ബിഷ്‌കെക്ക് നഗരത്തിലെ ഒരു സഭയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം, ഡൂലോവിന്റെ പരാമർശം സ്ത്രീകൾക്കെതിരായ 'വിവേചനം' ആണെന്ന് നിരവധി ആളുകൾ നിശിതമായി വിമർശിച്ചു. അന്വേഷണം വേണമെന്നും പലരും ആവശ്യപ്പെട്ടു.

എന്നിരുന്നാലും, ഡൂലോവിന്റെ പ്രസംഗം "തെറ്റിദ്ധരിക്കപ്പെട്ടു" എന്നാണ്  സ്റ്റേറ്റ് പിന്തുണയുള്ള സ്പിരിച്വൽ അഡ്മിനിസ്ട്രേഷൻ ഓഫ് മുസ്ലീംസ് ഓഫ് കിർഗിസ്ഥാൻ (DUMK) പറയുന്നത്

Get Newsletter

Advertisement

PREVIOUS Choice