ഈ രാജ്യത്തെ ലൈംഗിക കുറ്റവാളികൾ ഇനി ഒന്നറയ്ക്കും. കാത്തിരിക്കുന്ന ശിക്ഷ അതാണ്
ലൈംഗിക കുറ്റവാളികളിൽ സ്വമേധയാ കെമിക്കൽ കാസ്ട്രേഷൻ (കെമിക്കൽസോ മരുന്നോ ഉപയോഗിച്ച് സെക്സ് ഹോർമോൺ പ്രൊഡക്ഷൻ ഇല്ലാതാക്കൽ) അനുവദിക്കുന്ന ബിൽ തായ്‌ലൻഡ് പാസാക്കി. ഒരു സൈക്യാട്രിക് സ്പെഷ്യലിസ്റ്റിന്റെയും ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റിന്റെയും അംഗീകാരത്തോടെയും ലൈംഗിക കുറ്റവാളിയുടെ സമ്മതത്തോടെയും മാത്രം മരുന്നുകൾ ഉപയോഗിക്കുന്ന വിധത്തിലാണ് ബിൽ. ഇതിന് സമ്മതിക്കുന്ന കുറ്റവാളികളുടെ തടവ് കാലാവധി കുറയ്ക്കുമെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
"അക്രമവുമായി ബന്ധപ്പെട്ട വീണ്ടും ഈ ബിൽ നീതിന്യായ മന്ത്രാലയമാണ് നിർദേശിച്ചത്. ജനപ്രതിനിധിസഭയിൽ മൂന്ന് തവണ ഇത് അവതരിപ്പിച്ച് എംപിമാരിൽ നിന്ന് മികച്ച പിന്തുണ നേടിയ ശേഷമാണ് ലൈംഗിക കുറ്റകൃത്യങ്ങളിൽ കൂടുതൽ ശിക്ഷ ലഭ്യമാക്കുന്ന ഈ ബിൽ സെനറ്റ് പാസാക്കിയത്.
ആവർത്തിച്ചുള്ളതും അക്രമാസക്തവുമായ ലൈംഗിക കുറ്റവാളികൾക്ക് ബാധകമായ ബില്ലിന് 145-0 വോട്ടുകൾക്ക് സെനറ്റ് ഏകകണ്ഠമായി അംഗീകാരം നൽകിയതായി ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. നടപടിക്രമങ്ങൾ ആരോഗ്യവകുപ്പ് തീരുമാനിക്കും. ക്യാബിനറ്റ് തീരുമാനിക്കുന്ന തീയതിയിൽ റോയൽ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ബിൽ നിയമമാകും.
കെമിക്കൽ കാസ്ട്രേഷൻ അനുവദിക്കുന്ന മറ്റ് രാജ്യങ്ങൾ
കെമിക്കൽ കാസ്ട്രേഷൻ ഒരു പുതിയ ശിക്ഷാരീതിയല്ല. ദക്ഷിണ കൊറിയ, പാകിസ്ഥാൻ, പോളണ്ട്, യുഎസിലെ കുറഞ്ഞത് എട്ട് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഇത് ഉപയോഗത്തിലുണ്ട്. മറ്റ് രാജ്യങ്ങൾ - നോർവേ, ഡെൻമാർക്ക്, ജർമ്മനി എന്നിവയുൾപ്പെടെ - ഗുരുതരമായ ലൈംഗിക കുറ്റവാളികളുടെ ശസ്ത്രക്രിയാ കാസ്ട്രേഷൻ തിരഞ്ഞെടുത്തവയാണ്.
എന്നിരുന്നാലും, കാസ്ട്രേഷൻ പ്രക്രിയ മനുഷ്യാവകാശ ലംഘനമാണെന്ന് വാദങ്ങളുണ്ട്. കാസ്ട്രേഷൻ സെക്‌സിനെ തടയുമെന്നാണ് പല വിദഗ്ധരുടെയും അഭിപ്രായം. കാസ്ട്രേറ്റഡ് വ്യക്തി കൂടുതൽ അക്രമാസക്തനാകുകയും മിസോഗാമിസ്റ്റ് ആകുകയും ചെയ്യാം. കാസ്റ്റ്രേറ്റ് ചെയ്യപ്പെട്ട ഒരാൾ പെൺകുട്ടികളെ വെറുക്കാൻ തുടങ്ങിയേക്കാം. കാസ്ട്രേറ്റഡ് വ്യക്തി കടുത്ത കോപം കാരണം പെൺകുട്ടികളെ ഉപദ്രവിക്കാൻ തുടങ്ങിയേക്കാം തുടങ്ങിയ കാര്യങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
അക്രമത്തിന്റെ വഴി ലൈംഗികബന്ധം മാത്രമല്ലെന്നും പെൺകുട്ടികൾക്കെതിരെ അതിക്രമം കാണിക്കുന്നവർ മറ്റ് അക്രമ മാർഗങ്ങൾ അവലംബിച്ചേക്കാമെന്നും വാദമുണ്ട്.
എന്നാൽ വർധിച്ചുവരുന്ന ബലാത്സംഗ കേസുകൾക്ക് കർശനമായ ശിക്ഷയാണ് ആവശ്യമെന്നും കാസ്ട്രേഷൻ ഭയം സമൂഹത്തിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കുമെന്നാണ് ഭരണാധികാരികൾ വ്യക്തമാക്കുന്നത്.