Latest Updates

ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് മാനേജർ നിയന്ത്രണം നഷ്ടപ്പെട്ട് ഉപഭോക്താക്കളുടെ മേൽ 'തിളക്കുന്ന ചൂടുവെള്ളം' ഒഴിക്കുന്നതിന്ർറെ വീഡിയോ സോഷ്യൽ മീഡിയോയിൽ വൈറലാകുന്നു. ഡാളസിലെ ടാക്കോ ബെൽ ഔട്ട്‌ലെറ്റിലായിരുന്നു സംഭവം.  

തെറ്റായ ഓർഡറുകളുടെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചപ്പോൾ റസ്റ്റോറന്റ് മാനേജർമാർ അക്രമാസക്തരാകുകയായിരുന്നെന്ന് രണ്ട് ഉപഭോക്താക്കളും ആരോപിച്ചു. ഫ്രാഞ്ചൈസിയുടെ മാനേജർ അടുക്കളയിലെ 'തിളക്കുന്ന വെള്ളം' ജഗ്ഗിൽ നിറച്ച് കൗണ്ടറിന് മുകളിലൂടെ തങ്ങൾക്ക് നേരെ എറിഞ്ഞുവെന്ന് അവർ ആരോപിച്ചു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.

രണ്ടാമത്തെ ജഗ്ഗിൽ വെള്ളം നിറയ്ക്കാൻ മാനേജർ അടുക്കളയിലേക്ക് പോകുന്നതായും വീഡിയോയിൽ കാണാം.  പക്ഷേ അവർ വീണ്ടും വരുന്നതിന് മുമ്പ് ഇരകൾ റെസ്റ്റോറന്റിൽ നിന്ന് ഓടി രക്ഷപ്പെട്ടു.

സംഭവത്തെത്തുടർന്ന്, ജൂലൈ 13 ന് ഇരകൾ $ 1,000,000 നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു കേസ് ഫയൽ ചെയ്തു, ഗുരുതരമായ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സ ആവശ്യമായി വന്നതായി ഇവർ പരാതിയിൽ പറയുന്നു.

https://youtu.be/Xz87CBta-9Q

Get Newsletter

Advertisement

PREVIOUS Choice