മറ്റ് ആപ്പുകളുടെ സഹായം ഇല്ലാതെ തന്നെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഡൗണ്‍ലോഡ് ചെയ്യാം
ഇനി മറ്റ് ആപ്പുകളുടെ സഹായം ഇല്ലാതെ തന്നെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഡൗണ്‍ലോഡ് ചെയ്യാം.
നിങ്ങളുടെ ഫോണില്‍ ഒരു ഫയല്‍ മാനേജര്‍ ആപ്പുണ്ടെങ്കില്‍ ഇനി മുതല്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഡൗണ്‍ലോഡ് ചെയ്യാം. നിലവില്‍ ഫയല്‍ മാനേജര്‍ ആപ്പില്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. സുരക്ഷിതമായ ഫയല്‍മാനേജര്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. മാല്‍വെര്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ നിങ്ങളുടെ ഫോണും ഡാറ്റയുമെല്ലാം അപകടത്തിലാകും.
ഫയല്‍ മാനേജര്‍ ആപ്പുകളില്‍ ഏറ്റവും മികച്ചത് ഫയല്‍സ് ഗൂഗിള്‍ എന്ന ആപ്പാണ്. ഇത് ഗൂഗിള്‍ തന്നെ നിര്‍മ്മിച്ച ഒരു സുരക്ഷിതമായ ആപ്പാണ്. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. സ്റ്റാറ്റസുകളില്‍ വീഡിയോയോ ഫോട്ടോയോ നിങ്ങളുടെ ഡിവൈസില്‍ കുറച്ച് സമയത്തേക്ക് സ്റ്റോര്‍ ചെയ്യപ്പെടും. അത് ഫോണില്‍ കണ്ടെത്തി സ്ഥിരമായി സേവ് ചെയ്യുകയാണ് നമ്മള്‍ ചെയ്യേണ്ടത്.
വാട്‌സ് ആപ്പ് സ്റ്റാറ്റസുകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
- ഫയല്‍ ബൈ ഗൂഗിള്‍ ആപ്ലിക്കേഷന്‍ തുറക്കുക.
- മുകളില്‍ വലത് വശത്ത് മൂന്നു വരകളുള്ള ഐക്കണില്‍ പോയി സെറ്റിങ്‌സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
- സെറ്റിങ് ഓപ്ഷനില്‍ 'ഷോ ഹൈഡ് ഫയല്‍സ്' എന്ന ഓപ്ഷന്‍ കണ്ടെത്തി അത് ടോഗിള്‍ ചെയ്യാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.
- ഫയല്‍ ബൈ ഗുഗിള്‍ ആപ്പിന്റെ പ്രധാന പേജിലേക്ക് തിരികെ പോയി 'ഇന്റേണല്‍ സ്റ്റോറേജ്' ഓപ്ഷന്‍'നോക്കുക.
- ഇതില്‍ ആന്‍ഡ്രോയിഡ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- തുറന്ന് വരുന്ന ഫോള്‍ഡറില്‍ മീഡിയ ക്ലിക്ക് ചെയ്യുക.
- വ്യത്യസ്ത ആപ്പുകളില്‍ നിന്നുള്ള പേരുകളുടെ ലിസ്റ്റില്‍ നിന്നും വാട്‌സ് ആപ്പ് ക്ലിക്ക് ചെയ്യുക.
- 'മീഡിയ' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- തുറന്ന് വരുന്ന ഓപ്ഷനില്‍ ' സ്റ്റാറ്റസ്' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
- തൂറന്ന് വരുന്ന പേജില്‍ നിങ്ങള്‍ അടുത്തിടെ കണ്ട എല്ലാ സ്റ്റാറ്റസുകളും കാണും.
- സ്റ്റാറ്റസ് ക്ലിക്ക് ചെയ്ത ശേഷം 'മുവ് ടു' ഓപ്ഷന്‍ അമര്‍ത്തി ഇന്റേല്‍ സ്റ്റോറേജ് സെലക്ട് ചെയ്യുക.
- ഗുഗിള്‍ ക്ലൗഡ് വഴിയോ മറ്റേതെങ്കിലും ആപ്പ് വഴിയോ സ്റ്റാറ്റസ് ഷെയര്‍ ചെയ്യാനും സ്റ്റോര്‍ ചെയ്യാനും കഴിയും.