Latest Updates

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ഡലിനെ ബോൾപൂരിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് സിബിഐ  അസൻസോൾ കോടതിയിലേക്ക് കൊണ്ടുപോയപ്പോൾ 'പശു കള്ളൻ' എന്ന മുദ്രാവാക്യം മുഴക്കി ആളുകൾ പ്രതിഷേധിച്ചിരുന്നു. ഏതാണ്ട് ഇതേ സംഭവം തന്നെ കൽക്കട്ട ഹൈക്കോടതിയിലും ആവർത്തിച്ചു.

 അച്ഛനെപ്പോലെ  അനുബ്രതയുടെ മകൾ സുകന്യ മൊണ്ടലിനും  മുദ്രാവാക്യങ്ങൾ കേൾക്കേണ്ടി വന്നു. ഇവരെ  വ്യാഴാഴ്ച ഹൈക്കോടതിയിലേക്ക് വിളിപ്പിച്ചിരുന്നു. സുകന്യ കോടതി വളപ്പിലേക്ക് കയറിയപ്പോൾ ഒരു സ്ത്രീ 'പശു കള്ളന്റെ മകൾ' എന്ന് വിളിച്ചുപറയാൻ തുടങ്ങി. എങ്കിലും മുഖംമൂടി ധരിച്ച് സുകന്യ നേരെ കോടതിയുടെ അകത്തേക്ക് നടക്കുക.

വ്യാഴാഴ്ച രാവിലെയാണ് സുകന്യ ബോൾപൂരിൽ നിന്ന് കൊൽക്കത്തയിലേക്ക് തിരിച്ചത്. കൊൽക്കത്തയിലെത്തി ചിനാർ പാർക്ക് ഹൗസിലേക്ക് പോയതിന് ശേഷമായിരുന്നു ഹൈക്കോടതിയിലെത്തിയത്.  കാറിൽ നിന്ന് ഇറങ്ങുമ്പോൾ, ഒരു കൂട്ടം മാധ്യമപ്രവർത്തകർ അവരെ വളഞ്ഞു.  എന്നാൽ, മാധ്യമപ്രവർത്തകരുടെ തിരക്ക് ഒഴിവാക്കി പോലീസ് സുകന്യയെ മുന്നോട്ട് കൊണ്ടുപോയി.

അതേസമയം പെട്ടെന്ന് ഒരു സ്ത്രീ "പശു കള്ളന്റെ മകളേ" എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു.  ആരതി മിത്ര എന്ന സ്ത്രീയാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

"അവളുടെ അച്ഛനെക്കുറിച്ച് നിനക്കറിയില്ലേ? എട്ടാം ക്ലാസ് മാത്രം പഠിപ്പുള്ളവനാണ്.  മീൻ വിൽപനക്കാരനായിരുന്നു. ഇന്ന് ശതകോടിക്കണക്കിന് രൂപ സ്വന്തമായുണ്ട്. ഞങ്ങൾ പാവപ്പെട്ടവർ പട്ടിണികൊണ്ട് മരിക്കുന്നു." അവർ വിളിച്ചു പറഞ്ഞു.

എന്നാൽ, തന്റെ കുടുംബത്തിൽ ആരും TET നൽകിയിട്ടില്ലെന്നും  കോടതികളും ജഡ്ജിമാരും ഉള്ളതുകൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നതെന്നും ആരതി പറഞ്ഞു. തനിക്ക് നീതി വേണമെന്നും അവർ പറയുന്നു.

സുകന്യ പ്രൈമറി സ്കൂളിൽ ടെറ്റ് നൽകാതെ ജോലി ചെയ്യുന്നതായി കൽക്കട്ട ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. സ്കൂളിൽ പോകാതെ ശമ്പളം വാങ്ങുന്നു എന്ന  പരാതിയുടെ അടിസ്ഥാനത്തിലാണ്  കോടതി സുകന്യയെ വിളിച്ചുവരുത്തിയത്

Get Newsletter

Advertisement

PREVIOUS Choice