Latest Updates

റോഡിലേക്ക് ഒരു തുള്ളി കക്കൂസ് വെള്ളം വന്നാൽ വീട്ടിനുള്ളിൽ ഒരു ട്രക്ക് മുനിസിപ്പൽ മാലിന്യം നിക്ഷേപിക്കുമെന്ന് മേയർ. ഭുവനേശ്വറിലെ ആദ്യ വനിതാ മേയറായ സുലോചന ദാസാണ്  നഗര നിവാസികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയത്. വീടുകളിൽ നിന്ന് വൃത്തിഹീനമായ ടോയ്‌ലറ്റ് വെള്ളം റോഡിലേക്ക് തുറന്നുവിടുന്ന പൗരന്മാരെ മേയർ ശാസിക്കുന്ന വീഡിയോ ഒഡീഷയിലെ പ്രാദേശിക  ന്യൂസ് ചാനലിന്ർറെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേയർ സുലോചന ദാസ്, താമസക്കാർ കക്കൂസ് വെള്ളം റോഡിലേക്ക് വലിച്ചെറിയുന്നതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്., പ്രദേശത്തെ ഭൂരിഭാഗം ആളുകളും ഇത് ചെയ്യുന്നുണ്ടെന്നും  അതിനാൽ വീടുകൾക്ക് സമീപമുള്ള റോഡിലേക്ക് കക്കൂസ് വെള്ളം ഒഴുകാൻ അനുവദിക്കണമെന്നും ഒരു സ്ത്രീ മേയറോട് പറയുന്നത് കാണാം. മറ്റ് ചില പ്രദേശവാസികൾ മേയറോട് ഒഴികഴിവ് പറയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

“നിങ്ങൾ ഇതുവരെ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, ആരാണ് ഇത് ചെയ്യുന്നതെന്ന് എനിക്കറിയില്ല. എന്നാൽ ഇന്ന് മുതൽ ഒരു തുള്ളി മലിനജലം റോഡിലേക്ക് വന്നാൽ ഞാൻ നിങ്ങളുടെ വീടിന് സമീപം മുനിസിപ്പാലിറ്റി മാലിന്യ വണ്ടി നിർത്തി മാലിന്യം ഇടാൻ തുടങ്ങും. ബിഎംസിയിൽ (ഭുവനേശ്വര് മുനിസിപ്പൽ കോർപ്പറേഷൻ) മാലിന്യത്തിന് ഒരു കുറവുമില്ല, ”മേയർ പറഞ്ഞു.

ബിജു ജനതാദളിൽ നിന്നുള്ളയാളാണ് സുലോചന ദാസ്. 2022 ഏപ്രിൽ 10-ന് ഒഡീഷയുടെ തലസ്ഥാന നഗരിയുടെ ആദ്യ വനിതാ മേയറായി അവർ ചുമതലയേറ്റു. മറ്റൊരു ബിജെഡി കോർപ്പറേറ്റർ മഞ്ജുളത കൻഹാർ നഗരത്തിന്റെ ഡെപ്യൂട്ടി മേയറാണ്. ആദ്യമായാണ് ബിഎംസി തദ്ദേശ സ്ഥാപനത്തിന്റെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ രണ്ട് വനിതകൾ എത്തുന്നത്. ഭുവനേശ്വർ നഗരത്തിലെ നിവാസികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് വെള്ളക്കെട്ടും ഡ്രെയിനേജും.

Get Newsletter

Advertisement

PREVIOUS Choice