ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു
ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍ സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് ജഗ്ദീപ് ധന്‍കറിന് ലഭിച്ചത്. 528 വോട്ടുകളാണ് അദ്ദേഹം നേടിയത്. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ടുകള്‍ ലഭിച്ചു. 780 എംപിമാരില്‍ 725 പേരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗ്ദീപ് ധന്‍കര്‍. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍, അഭിഭാഷകന്‍, ജനപ്രതിനിധി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.