Latest Updates

ജീവിതത്തിൽ ആദ്യമായി ത്രിവർണ പതാക ഉയർത്താൻ കഴിഞ്ഞതിൻ്ർറെ സന്തോഷം പങ്കിടുകയാണ് യുപിയിലെ ഒരു ഗ്രാമത്തിലെ ഒരു വിഭാഗം. ഗ്രാമപഞ്ചായത്ത് അംഗങ്ങളും ജില്ലാ ഭരണകൂട ജീവനക്കാരും ചേർന്ന് തന്റെ കുടിലിൽ ഉയർത്താൻ ദേശീയ പതാക കൈമാറിയപ്പോൾ അൻപതുകാരനായ ദേവിലാലിന് സന്തോഷം  അടക്കാനായില്ല.  കുശിനഗർ ജില്ലയിലെ ജംഗിൾ പഞ്ചുഖിയ ഗ്രാമത്തിൽ നിന്നുള്ള വ്യക്തിയാണ് ദേവിലാൽ

"എനിക്ക് ഉയർത്താൻ സർക്കാർ ത്രിവർണ്ണ പതാക നൽകിയെന്ന് വിശ്വസിക്കാനായില്ല. കഴിഞ്ഞ സ്വാതന്ത്ര്യഗിന ആഘോഷങ്ങളിൽ അടുത്തുള്ള പദ്രൗണ പട്ടണത്തിൽ ആളുകൾ ദേശീയ പതാകയുമായി നീങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ എനിക്ക് ഒരിക്കലും ത്രിവർണ്ണ പതാക ഉയർത്താൻ അവസരം ലഭിച്ചില്ല,  ദേവിലാൽ പറഞ്ഞു.

 സ്വാതന്ത്ര്യത്തിന്റെ 75 വർഷാഘോഷവേളയിൽ സർക്കാർ ഹർ ഘർ തിരംഗ കാമ്പെയ്‌ൻ ആരംഭിച്ചതിൻറെ ഭാഗമായാണ് രാജ്യത്തെ എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തുന്ന യജ്ഞം തുടങ്ങിയത്.

ദിവസ വേതനക്കാരനായ ലാൽ മുസാഹർ സമുദായത്തിൽ പെട്ടയാളാണ്. ഭൂരഹിതരും പണത്തിനു വേണ്ടി ചെറിയ ജോലികൾ ചെയ്യുന്നവരുമായ പാർശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗമാണ് ഇവർ.  സ്കൂളുകളിലോ ബ്ലോക്കുകളിലോ തഹസിൽ ഓഫീസുകളിലോ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്, പക്ഷേ ഒരിക്കലും പങ്കെടുക്കാൻ അവസരം ലഭിച്ചില്ല. ഭൂരിഭാഗം കുട്ടികളും  സ്കൂളിൽ ചേർന്നിട്ടില്ലാത്തതതിനാൽ പതാക ഉയർത്തലോ, സാംസ്കാരിക പരിപാടികളോ, ദൂരെ നിന്ന് പരിപാടികൾ വീക്ഷിച്ച് ശീലിച്ചവരാണ്.  

ലാൽ ഒറ്റയ്ക്കല്ല. മുസാഹർ സമുദായത്തിലെ മറ്റ് അംഗങ്ങളായ രാജേന്ദ്രയും സുഖ് ദേവിയും ഇതേ വികാരം പ്രതിധ്വനിച്ചു. "ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ന് മുതൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ ആരംഭിച്ചു എന്നണ് ഇവർ പറയുന്നത്.  

ഗ്രാമപ്രധാൻ കേശവ് ഗുപ്ത ദേശീയ പതാക വിതരണത്തിനായി ജില്ലാ ഭരണകൂടം ജീവനക്കാർക്കും സന്നദ്ധപ്രവർത്തകർക്കും ഒപ്പം ഗ്രാമത്തിലെത്തിയതോടെ  മുസഹർ സമുദായാംഗങ്ങളുടെ ഒരു സംഘം ഗ്രാമത്തിന്റെ മധ്യത്തിൽ തടിച്ചുകൂടി സ്വാതന്ത്ര്യദിനത്തെ പിന്തുണച്ച് മുദ്രാവാക്യങ്ങൾ ഉയർത്തി. ദേശീയ പതാക ഏറ്റുവാങ്ങാൻ കുട്ടികളുമായി വീടുകളിൽ നിന്ന് ഇറങ്ങിയ മുസാഹർ സമുദായാംഗങ്ങൾക്കിടയിൽ സ്വാതന്ത്ര്യദിവാഘോഷത്തിൻറെ ആവേശം നിറഞ്ഞുനിന്നിരുന്നു.

ജില്ലയിൽ മുസാഹർ ആധിപത്യമുള്ള ഗ്രാമങ്ങളിൽ സംസ്ഥാന സർക്കാർ വികസന-ക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. പക്കാ വീടുകൾക്കൊപ്പം ചില വീടുകൾക്ക് കക്കൂസുകളും ഡ്രെയിനുകളും വൈദ്യുതി കണക്ഷനുകളും ഭരണാധികാരികൾ നിർമിച്ചു നൽകിയിട്ടുണ്ട്. ബാക്കിയുള്ള ഗ്രാമീണർക്ക് പദ്ധതിയുടെ പ്രയോജനം ഉടൻ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ജില്ലയിൽ സ്ഥിരതാമസമാക്കിയ മുസാഹറുകൾ ഉൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിലും ഹർഘർ തിരനാഗ കാമ്പെയ്‌നിലും പങ്കുചേരാൻ ജില്ലാ ഭരണകൂടം അണിനിരത്തുകയാണെന്ന് കുശിനഗർ ജില്ലാ മജിസ്‌ട്രേറ്റ് എസ് രാജലിംഗം പറഞ്ഞു. ക്യാമ്പയിനെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഗ്രാമങ്ങൾ സന്ദർശിച്ച് ജില്ലാ ഭരണകൂടം ഓഫീസർമാരുടെ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള ആളുകളെ പ്രചാരണത്തിൽ പങ്കാളികളാക്കാൻ ഗ്രാമതലത്തിൽ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഗ്രാമങ്ങളിൽ നിർമിക്കുന്ന അമൃത് സരോവറിൽ ദേശീയ പതാക ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice