Latest Updates

മുംബൈ: യാത്രക്കാര്‍ക്ക് ഇനി ട്രെയിനിലുണ്ടാകുന്നത് ബാങ്കിങ് സേവനസൗകര്യവും. സെന്‍ട്രല്‍ റെയില്‍വെ മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എടിഎം സ്ഥാപിച്ചു. സ്വകാര്യ ബാങ്കിന്റെ എടിഎം, ട്രെയിനിന്റെ എസി ചെയര്‍ കാര്‍ കോച്ചിന്റെ പിന്‍ഭാഗത്തുള്ള ക്യൂബിക്കിളിലാണ് സ്ഥാപിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ഉടൻ എടിഎം സേവനം ലഭ്യമാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിൻ സഞ്ചരിക്കുന്നതിനിടയിലും സുരക്ഷ ഉറപ്പാക്കാൻ ഷട്ടർ വാതിൽ നൽകിയിട്ടുണ്ട്. ഈ പദ്ധതി വിജയകരമാകുന്നുവെങ്കിൽ, മറ്റ് ട്രെയിനുകളിലും ഇത്തരം സേവനം വ്യാപിപ്പിക്കാനാണ് പ്ലാൻ. എടിഎം സ്ഥാപിക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ മന്‍മദ് റെയില്‍വേ വര്‍ക്ക്‌ഷോപ്പിലാണ് നടപ്പിലാക്കിയത്. പഞ്ചവടി എക്‌സ്പ്രസ് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനലിനും നാസിക് ജില്ലയിലെ മന്‍മദ് ജങ്ഷനും ഇടയില്‍ ദിവസേന ഓടുന്ന പ്രധാന ട്രെയിനാണ്.

Get Newsletter

Advertisement

PREVIOUS Choice