Latest Updates

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ നാളെ (ശനി) രാവിലെ 10 മണിക്ക് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചു. നടനെ കണ്ടെത്താനാകാത്തതിനാല്‍ ഈ നോട്ടീസ് കുടുംബാംഗങ്ങള്‍ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. ഹാജരായാല്‍ സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും. ഡാന്‍സാഫ് സംഘം ലഹരിപരിശോധനയ്ക്കായി ഹോട്ടലിലെത്തിയപ്പോള്‍ ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപ്പെട്ടതിന്റെ കാരണമാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ചോദ്യം. ഷൈനിന്റെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. പൊലീസിന്റെ ലഹരി പരിശോധനക്കിടെ കോഴിക്കോട്ടുള്ള ഹോട്ടലില്‍ നിന്ന് നടന്‍ ഓടി രക്ഷപ്പെട്ടു. അവസാനം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തമിഴ്നാട്ടിലെ പൊള്ളാച്ചിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷൈന്‍ ടോം ചാക്കോയുടെ പിതാവ് നടന്‍ അന്വേഷണത്തോട് സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തുന്നതിനിടെയാണ് എറണാകുളം നോർത്തിലെ ഹോട്ടലിൽ നിന്നും നടൻ ഇറങ്ങിയോടിയത്. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. റോഡിലെത്തി ബൈക്കില്‍ രക്ഷപ്പെട്ട നടന്‍ നേരെ പോയത് ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണെന്നാണ് സൂചന. അവിടെ നിന്നും സംസ്ഥാനം വിട്ടുവെന്നുമാണ് പൊലീസിന്റെ നി​ഗമനം.  

Get Newsletter

Advertisement

PREVIOUS Choice