Latest Updates

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് പുതിയ ചിറകേകുന്ന ഈ തുറമുഖം ഇന്ന് ഔദ്യോഗികമായി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. രാവിലെ 10.15 ഓടെയാണ് പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. പോര്‍ട്ട് ഓപ്പറേഷന്‍ സെന്ററും ബെര്‍ത്ത് പ്രദേശവും സന്ദര്‍ശിച്ചതിന് ശേഷം ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ. എ. റഹിം, എം. വിന്‍സെന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും കരണ്‍ അദാനിയും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പങ്കെടുത്തു. തുറമുഖം ഉദ്ഘാടനത്തിന് കഴിഞ്ഞ രാത്രി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് ജനപ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.

Get Newsletter

Advertisement

PREVIOUS Choice