Latest Updates

സ്‌മാർട്ട്‌ഫോണുകളുമായും ഡിജിറ്റൽ ഉപകരണങ്ങളുമായും പതിവായി ഇടപെഴകുന്നത് ഓർക്കാനും ചിന്തിക്കാനുമുള്ള കഴിവിനെ ബാധിക്കുമെന്നും വികാരങ്ങളെ നിയന്ത്രിക്കാനും ശ്രദ്ധിക്കാനുമുള്ള കഴിവ്  ഉൾപ്പെടെയുള്ള കഴിവുകളെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു ഇതുവരെയുള്ള പഠനറിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ  ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകർ പറയുന്നത്  ഡിജിറ്റൽ ഉപകരണങ്ങളുടെയും സ്മാർട്ട്ഫോണുകളുടെയും ഉപയോഗം ആളുകളെ മന്ദഗതിയിലാക്കുകയോ മറക്കുകയോ ചെയ്യുന്നതിനു പകരം മെമ്മറി കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ്. പിയർ റിവ്യൂഡ് ജേണൽ ഓഫ് എക്സ്പിരിമെന്റലിൽ ഇതേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്‌മാർട്ട്‌ഫോണുകൾ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ എക്‌സ്‌റ്റേണൽ മെമ്മറി എന്ന നിലയിൽ, ഉപകരണത്തിലെ സംരക്ഷിച്ച വിവരങ്ങൾ മാത്രമല്ല, സംരക്ഷിക്കാത്ത വിവരങ്ങളും ഓർമ്മിക്കാൻ ആളുകളെ സഹായിക്കുമെന്നാണ് പഠനത്തിന്റെ കണ്ടെത്തൽ.  പഠനം നടത്താൻ, ടച്ച്‌സ്‌ക്രീൻ ഉപകരണങ്ങളിൽ പ്ലേ ചെയ്യാൻ കഴിയുന്ന ഒരു മെമ്മറി ടാസ്‌ക് ഗവേഷകർ സൃഷ്ടിച്ചു. 8 നും 71 നും ഇടയിൽ പ്രായമുള്ള 158 വോളണ്ടിയർമാരാണ് പരിശോധന നടത്തിയത്.

സ്‌ക്രീനിൽ അക്കമിട്ട 12 സർക്കിളുകൾ വരെ അവരെ കാണിക്കുകയും ആ സർക്കിളുകളിൽ ചിലത് ഇടത്തോട്ടും ചിലത് വലത്തോട്ടും വലിച്ചിടാൻ ഓർമ്മിക്കാൻ നിർദേശിക്കുകയും ചെയ്തു. പരീക്ഷണത്തിനൊടുവിൽ, ശരിയായ വശത്തേക്ക് വലിച്ചിടാൻ അവർ ഓർക്കുന്ന സർക്കിളുകളുടെ എണ്ണം അനുസരിച്ച്  മാർക്ക് നിശ്ചയിക്കുകയായിരുന്നു.  

വ്യക്തികൾ ഉയർന്ന മൂല്യമുള്ളതോ പ്രധാനപ്പെട്ടതോ ആയ വിവരങ്ങൾ അവരുടെ ഉപകരണങ്ങളിലും കുറഞ്ഞ മൂല്യമുള്ള വിവരങ്ങൾ ഓർമയിലും സൂക്ഷിക്കുന്നു.പുറത്തുള്ള മെമ്മറി ടൂളുകളിൽ സംഭരിച്ച വിവരങ്ങൾ ഓർമ്മിക്കാൻ അവർക്ക് പെട്ടെന്ന് കഴിയുന്നു. ഒരു ഉപകരണത്തിൽ വിവരങ്ങൾ സംഭരിച്ചുകൊണ്ട് കുറച്ച് സമയത്തേക്ക് അതിനെക്കുറിച്ച് മറക്കാനും പുതിയ വിവരങ്ങൾക്കായി നമ്മുടെ മനസ്സിനെ ഫ്രഷാക്കാനും ഇത് അവരെ അനുവദിക്കുന്നു എന്നാണ് പഠനറിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം ഈ പഠനത്തിന് ചില പോരായ്മകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ആളുകൾ ഒരു ഉപകരണത്തിൽ ഉയർന്ന മൂല്യമുള്ള വിവരങ്ങൾ സൂക്ഷിക്കുമ്പോൾ, അവർ അത് മറക്കുകയും ഉപകരണം അവരുടെ മെമ്മറി സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പുനൽകുകയും ചെയ്യുന്നു. ചില സമയങ്ങളിൽ, സ്‌മാർട്ട്‌ഫോണുകളോ ഡിജിറ്റൽ ഉപകരണങ്ങളോ നഷ്‌ടപ്പെടുമ്പോൾ, വിവരങ്ങൾ ഓർമ്മിക്കാൻ ശ്രമിക്കുമ്പോൾ വിവരങ്ങൾ ഓർത്തെടുക്കാൻ കഴിയാതെ വരികയും അത് വ്യക്തികളെ നിരാശരും പ്രകോപിതരാക്കുകയും ചെയ്തേക്കാം.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രധാനപ്പെട്ട വിവരങ്ങൾ സംഭരിക്കുന്നതിന് എപ്പോഴും അപകടമുണ്ട്. എന്നിരുന്നാലും, നൂതന സാങ്കേതിക വിദ്യയുടെ കാലഘട്ടമാണിത്, സ്‌മാർട്ട്‌ഫോണുകളും കമ്പ്യൂട്ടറുകളും പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളിലെ വിവരങ്ങൾ  ഉടൻ ഇല്ലാതാകില്ല, ഡാറ്റ വീണ്ടെടുക്കുന്നതിന് ബാക്കപ്പ് ഓപ്‌ഷനുകളുള്ള ധാരാളം പ്ലാറ്റ്‌ഫോമുകൾ നിലവിലുണ്ടെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Get Newsletter

Advertisement

PREVIOUS Choice