ഇരട്ടകളോ..ഇവരോ...നിറത്തിൽ പോലും സാദൃശ്യമില്ലാതെ അയോണും അസിറയും
തികച്ചും വ്യത്യസ്തമായ ചർമ്മ നിറങ്ങളുള്ള ഇരട്ടക്കുട്ടികളുണ്ടാകുന്നത് അപൂർവ്വസംഭവവമാണ്. ഒരു ദശലക്ഷത്തിൽ ഒന്നായ ആ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയപ്പോൾ അമ്മ തന്നെ ഞെട്ടിപ്പോയി. 29 കാരിയായ ചാന്റല്ലെ ബ്രൗട്ടണാണ് ഏപ്രിലിൽ അയോൺ, അസിറ എന്നീ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
ഇരട്ടകളിലൊന്നായ അയോൺ ജനിക്കുന്നത് ഇളം നിറവും പച്ച നിറമുള്ള കണ്ണുകളുമായാണ്, എന്നാൽ പെൺകുട്ടി അസിറയ്ക്ക് ഇരുണ്ട നിറവും തവിട്ട് നിറമുള്ള കണ്ണുകളുമുണ്ടായിരുന്നു.തികച്ചും വ്യത്യസ്തമായ ചർമ്മ നിറങ്ങളുള്ള ഇരട്ടകളുടെ ജനനം ദശലക്ഷത്തിൽ ഒന്നായിരിക്കുമെന്നാണ് വിദഗ്ധർ കണക്കാക്കുന്നത്.
കുട്ടികളുടെ അമ്മ വെളുത്തതാണെങ്കിലും മുത്തച്ഛൻ നൈജീരിയക്കാരനായതിനാൽ സമ്മിശ്ര വംശീയയാണെന്ന് ചാന്റല്ലെ പറഞ്ഞു. അവളുടെ പങ്കാളി ആഷ്ടൺ, 29, പകുതി ജമൈക്കനും പകുതി സ്കോട്ടിഷും ആണ്.
ജനനസമയത്ത് ഇരട്ടകളിൽ പ്രകടമായ വ്യത്യാസം കാണപ്പെട്ടിരുന്നില്ല, എന്നിരുന്നാലും, കാലക്രമേണ, അസിറയുടെ ചർമ്മം കറുപ്പാകാൻ തുടങ്ങിയെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കുഞ്ഞുങ്ങൾക്ക് തികച്ചും വിപരീതമായ വ്യക്തിത്വങ്ങളാണെന്നും അവർ പറഞ്ഞു.
"അസിറ ശരിക്കും ശാന്തനാണ്, അതേസമയം അയോണിന് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. അവൻ എപ്പോഴും ചടുലതയോടെയാണിരിക്കുന്നത്എന്നാഷ അസിറ പലപ്പോഴും അങ്ങനെയല്ലെന്നും ചാന്റല്ലെ പറയുന്നു. മാത്രമല്ല കുട്ടികളുടെ മുടിയും വ്യത്യസ്തമാണ്. അസിറയ്ക്ക് കട്ടിയുള്ളതും ചുരുണ്ടതുമായ മുടിയാണെങ്കിൽ അയോണിന്റേത് തികച്ചും വ്യത്യസ്തമാണ്. യിരിക്കും. കുഞ്ഞുങ്ങൾ ഇരട്ടകളാണെന്നത് പരലും വിശ്വസിക്കാൻ കൂട്ടാക്കുന്നില്ലെന്നും രണ്ട് കുഞ്ഞുങ്ങളും തന്റേതാണോ എന്ന് ആളുകൾ പലപ്പോഴും ചോദിക്കാറുണ്ടെന്നും ചാന്റല്ലെ പറഞ്ഞു