Latest Updates

നാടൻ ചില്ലി–ജിൻജർ ചിക്കൻ

1.ചിക്കൻ – ഒരു കിലോ

2.ഇഞ്ചി – രണ്ടരയിഞ്ചു കഷണം, ചതച്ചത്

3.വറ്റൽമുളക് – 18

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4.വെളിച്ചെണ്ണ – പാകത്തിന്

5.പെരുംജീരകം – ഒരു ചെറിയ സ്പൂൺ, ചതച്ചത്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കഴുകി വൃത്തിയാക്കി പാകത്തിനു വലുപ്പമുള്ള കഷണങ്ങളാക്കുക.

∙ഇഞ്ചി ചതച്ചത് ചിക്കനിൽ പുരട്ടി വയ്ക്കണം.

∙മൂന്നാമത്തെ ചേരുവ തരുതരുപ്പായി അരച്ചതും ചിക്കനിൽ ചേർത്തു പുരട്ടി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വയ്ക്കുക.

∙ചുവടുകട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി, ചിക്കൻ ചേർക്കുക. പാത്രം മുറുകെ അടച്ച്, ചെറുതീയിൽ വച്ചു വേവിക്കണം. ഇടയ്ക്കിടെ ചിക്കൻ തിരിച്ചിട്ടു കൊടുക്കണം.

∙ചിക്കൻ വെന്ത ശേഷം അടപ്പു തുറന്നു വച്ച്, അധികമുള്ള വെള്ളം വറ്റിച്ചെടുക്കുക.

∙വെള്ളം വറ്റിയ ശേഷം പെരുംജീരകം ചതച്ചതു വിതറി ചൂടോടെ വിളമ്പാം.

Get Newsletter

Advertisement

PREVIOUS Choice