Latest Updates

ദുബായ്: ദുബായ് നഗരത്തിന്റെ രൂപഭാവം മാറ്റാനുള്ള വലിയ ചർച്ചകൾക്ക് വഴിയൊരുക്കി, ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്‌സ്ബി) 2032ഓടെ അടച്ചുപൂട്ടുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം 2032-നകം പൂർത്തീകരിക്കുന്നതോടെ നിലവിലെ ഡിഎക്‌സ്ബി വിമാനത്താവളം പ്രവർത്തനം നിർത്തും. 29 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള ഡിഎക്‌സ്ബി പ്രദേശം ഭവന, വാണിജ്യ, പരസ്യ ആവശ്യങ്ങൾക്ക് പുനര്‍വിനിയോഗിക്കാനുള്ള സാധ്യതകളാണ് ചര്‍ച്ചകളില്‍ ഉരുത്തിരിയുന്നത്. ഇവിടെ താമസ, വ്യാപാര, ഹോസ്പിറ്റാലിറ്റി, പൊതു ഇടങ്ങൾ സംയോജിപ്പിച്ച വികസനം നടത്താനുള്ള സാധ്യതകളും ഉണ്ട്. നഗരത്തിന്റെ മാറിവരുന്ന ആവശ്യങ്ങൾ, ജനസംഖ്യാ പ്രവണതകൾ, ഗതാഗത മാതൃകകൾ തുടങ്ങിയവ പരിഗണിച്ച് ഡാറ്റ അനാലിറ്റിക്സ് അടിസ്ഥാനമാക്കി പദ്ധതികൾ രൂപകൽപ്പന ചെയ്യണമെന്നും വിദഗ്ധർ പറയുന്നു. പരിസ്ഥിതി, സാമൂഹിക നീതി, ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കുന്ന ലോ-കാർബൺ മിശ്ര ഉപയോക്തൃ മേഖലയായിരിക്കും ലക്ഷ്യം. അറേബ്യൻ ട്രാവൽ മാർക്കറ്റിൽ നടന്ന ചർച്ചകളിൽ ഡിഎക്‌സ്ബി സിഇഒ പോൾ ഗ്രിഫിത്ത്‌സും വികസന പദ്ധതിയുടെ പ്രാധാന്യം ഉയർത്തിപ്പറഞ്ഞിരുന്നു. ദുബായിന്റെ വളർച്ചയിൽ ഡിഎക്‌സ്ബിയുടെ ചരിത്ര സംഭാവന മറക്കരുതെന്നും, വിമാനത്താവളത്തിന്റെ വാസ്തുശിൽപ സവിശേഷതകൾ സംരക്ഷിക്കണമെന്നും നിർദേശങ്ങൾ ഉയർന്നിട്ടുണ്ട്.  

Get Newsletter

Advertisement

PREVIOUS Choice