ഛോട്ടാ മുംബൈ'യുടെ റീ-റിലീസ് ജൂണിലേക്ക് മാറ്റി
മോഹന്‍ലാല്‍ നായകനായി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘ഛോട്ടാ മുംബൈ’യുടെ റീ-റിലീസ് ജൂണിലേക്ക് മാറ്റിയതായി നിര്‍മാതാവ് മണിയന്‍പിള്ള രാജു അറിയിച്ചു. 2007-ൽ പുറത്തിയറങ്ങിയ ചിത്രം 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ മെയ് 21ന് തിയറ്ററുകളില്‍ വീണ്ടുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച ‘തുടരും’ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്നതിന്റെ പശ്ചാത്തലത്തിലാണ് ‘ഛോട്ടാ മുംബൈ’യുടെ തീയതി നീട്ടിയതെന്ന് നിര്‍മാതാവ് വ്യക്തമാക്കി. ബെന്നി പി. നായരമ്പലം തിരക്കഥ എഴുതിയ 'ഛോട്ടാ മുംബൈ'യില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ‘തല’ കഥാപാത്രം ഇന്നും പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. നിലവില്‍ റീ-റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായി തുടരുന്നതിനാല്‍ 'ഛോട്ടാ മുംബൈ'യും റെക്കോര്‍ഡ് കാഴ്ചക്കാരെ നേടുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.