പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മുഹമ്മദന്‍ നിയമപ്രകാരം വിവാഹം ആകാമെന്ന് ഡൽഹി കോടതി
പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മുഹമ്മദന്‍ നിയമപ്രകാരം വിവാഹം ആകാമെന്ന് ഡല്‍ഹി ഹൈക്കോടതി. ഋതുമതിയായെങ്കില്‍ വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ പെണ്‍കുട്ടിക്ക് അവകാശമുണ്ടെന്നും ഇതിന് പ്രായപൂര്‍ത്തിയാകേണ്ടതില്ലെന്നും ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.
ബിഹാറിൽ വെച്ച് ഇത്തരത്തിൽ വിവാഹിതരായ ദമ്പതികളുടെ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.വീട്ടുകാരുടെ ശക്തമായ എതിർപ്പുകൾക്കിടയിൽ വിവാഹിതയായ പെൺകുട്ടി ഗർഭിണിയാകുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നിയമ നടപടികള്‍ സ്വീകരിച്ചിരുന്നു. പരാതിയേത്തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, പോക്‌സോ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.അതേസമയം 19 വയസായെന്ന് പെൺകുട്ടിയുടെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ വിവാഹം കഴിഞ്ഞതിന് ശേഷം നടക്കുന്ന ലൈംഗികബന്ധത്തിന്‍റെ പേരിൽ കേസ് എടുക്കാൻ പറ്റില്ല എന്നതാരുന്നു കോടതി ഉത്തരവ്.മുഹമ്മദന്‍ നിയമപ്രകാരം വിവാഹം കഴിക്കാന്‍ രക്ഷിതാക്കളുടെ അനുമതി വേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജസ്മീത് സിങ്ങിന്റേതാണ് നിരീക്ഷണം. മാത്രമല്ല ലൈംഗീക ചൂഷണമല്ല നടന്നതെന്നും പോക്‌സോ നിയമം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ഇരുവരും പ്രണയത്തിലായിരുന്നു. മുസ്ലീം മതനിയമപ്രകാരം വിവാഹം കഴിച്ച ശേഷമാണ് ഇരുവരും ശാരീക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.