ജൂഡോയില്‍ മെഡലുറപ്പിച്ച് ഇന്ത്യ, സുശീലാ ദേവി ഫൈനലില്‍
2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ജൂഡോ മത്സരത്തില്‍ മെഡലുറപ്പിച്ച് ഇന്ത്യ. വനിതാ ജൂഡോയിലെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ സുശീലാ ദേവി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ മൗറീഷ്യസിന്റെ പ്രിസില്ല മൊറാന്‍ഡിനെ അനായാസം മറികടന്നാണ് സുശീലാ ദേവി കലാശപ്പോരിന് യോഗ്യത നേടിയത്. ഫൈനലില്‍ തോല്‍വി വഴങ്ങിയാല്‍പ്പോലും ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ ലഭിക്കും.
പ്രിസില്ലയ്‌ക്കെതിരേ ആധികാരിക വിജയമാണ് സുശീലാ ദേവി നേടിയത്. 10-0 നാണ് താരത്തിന്റെ വിജയം. ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ മിഷേല വൈറ്റബൂയിയാണ് സുശീലാ ദേവിയുടെ എതിരാളി. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ സുശീലാ ദേവി മണിപ്പൂര്‍ സ്വദേശിനിയാണ്. 2019 സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ താരം സ്വര്‍ണം നേടിയിട്ടുണ്ട്.