Latest Updates

റോബർട്ട് ലെവൻഡോവ്സ്കി ബാർ‌സിലോനയിലേക്ക് പോയതിനു പിന്നാലെ ബയൺ മ്യൂണിക്കിന്റെ മുന്നേറ്റ നിരയിലേക്ക് 17 വയസ്സുകാരൻ. ഫ്രഞ്ച് യുവതാരം മേത്തിസ് ടെല്ലുമായി ബയൺ കരാർ ഒപ്പുവച്ചു. ഈ വർഷം നടന്ന അണ്ടർ–17 യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ജേതാക്കളായ ഫ്രാൻസ് ടീമിന്റെ ക്യാപ്റ്റനായിരുന്ന മേത്തിസ് സ്താദ് റെന്നെ ക്ലബിൽ നിന്നാണ് ബയണിലേക്കെത്തുന്നത്. മേത്തിസ് യൂറോപ്പിലെ മികച്ച യുവ താരങ്ങളിലൊരാളാണെന്നും കുറേ നാളുകളായി ക്ലബ് മേത്തിസിന്റെ പ്രകടനം നിരീക്ഷിച്ചു വരുകയായിരുന്നെന്നും     ബയൺ മ്യൂണിക് സ്പോർട്സ്   ഡയറക്ടർ പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice