Latest Updates

വീടിന്റെ ജപ്തിയുമായി ബന്ധപ്പെട്ട സങ്കടം പറയാനെത്തിയ ആമിനയ്ക്കും കൈത്താങ്ങായി ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലി. ഹെലികോപ്ടര്‍ അപകടമുണ്ടായപ്പോള്‍ തന്നെ രക്ഷിച്ചവര്‍ക്ക് നന്ദി പറയാനെത്തിയതായിരുന്നു യൂസഫലി. അപകടം നടന്ന സ്ഥലവും ആ സ്ഥലത്തിന്റെ ഉടമസ്ഥന്‍ പീറ്റര്‍ നിക്കോളസിനെയും കുടുംബത്തെയും കണ്ടു നന്ദി പറഞ്ഞ യൂസഫലി അവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി മടങ്ങുമ്പോഴായിരുന്നു സങ്കടം അറിയിക്കാന്‍ കാഞ്ഞിരമറ്റം സ്വദേശി ആമിന വന്നത്.  കയ്യിലെ തുണ്ടുകടലാസില്‍ കുറിച്ച സങ്കടവുമായാണ് ആമിന യൂസഫലിയെ കാണാനെത്തിയത്. അഞ്ചു ലക്ഷം രൂപ വായ്പയെടുത്തതു കാരണം ആമിനയുടെ വീട് ജപ്തി ഭീഷണിയിലാണ്. ജപ്തി ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയ ശേഷം യൂസഫലി ആമിനയോടു പറഞ്ഞു: 'ജപ്തിയുണ്ടാകില്ല പോരേ'. നിറഞ്ഞ കണ്ണുകളോടെ ആമിന കൈകൂപ്പി. ആമിന നല്‍കിയ കടലാസ് പിടിച്ച് യൂസഫലി തന്റെ സഹായികളോട് പറഞ്ഞു: 'ഈ ബാങ്കില്‍ പോവുക, അന്വേഷിക്കുക. ജപ്തി പാടില്ല. കാശുകൊടുക്കുക ഡോക്യുമെന്റ് എടുത്ത് ഇവരുടെ കയ്യില്‍കൊടുത്ത് എന്നെ അറിയിക്കുക'. അവസാനം കാറില്‍ കയറിയപ്പോഴും യൂസഫലി ആമിനയെ ആശ്വസിപ്പിച്ചു.

Get Newsletter

Advertisement

PREVIOUS Choice