Latest Updates

മരിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയത്രക്കിടെ കണ്ണൂരില്‍ വ്യാപക ആക്രമണമാണ് നടന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. 
 കോണ്‍ഗ്രസ് ഓഫീസുകളും വീടുകളും തകര്‍ത്തു. ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ഉണ്ടായതിന്റെ പേരില്‍ സി.പി.എം നേതൃത്വത്തിന്റെ ഒത്താശയോടെ ക്രിമിനല്‍ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. ക്രിമിനലുകള്‍ ആയുധം താഴെ വയ്ക്കാനും അവരെ ജയിലിലേക്ക് മടക്കി അയയ്ക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. .  കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാവിനും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ തടസമോ ഭയമോ ഇല്ല.

കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ടി.പി ചന്ദ്രശേഖരന്റേത്. ടി.പി വധക്കേസ് പ്രതികള്‍ 150 മുതല്‍ 291 ദിവസം വരെ പരോള്‍ കിട്ടി കുറേക്കാലമായി ജയിലിന് പുറത്ത് ക്വട്ടേഷനുകള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കുകയാണ്. മറ്റു നിരവധി കൊലക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട സി.പി.എമ്മുകാരായ ക്രിമിനലുകളും ജയിലിന് പുറത്ത് അഴിഞ്ഞാടുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. 

Get Newsletter

Advertisement

PREVIOUS Choice