ബലാത്സംഗ കേസ് പിന്‍വലിച്ചു യുവതിക്ക് പൊലീസ് സ്റ്റേഷനില്‍ വിവാഹം
ബലാത്സംഗ കേസ് പിന്‍വലിച്ച യുവതിക്ക് പൊലീസ് സ്റ്റേഷനില്‍ വിവാഹം. തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവാവിനെതിരെ നല്‍കിയ പരാതി പിന്‍വലിച്ചാണ് യുവതി വിവാഹം ചെയ്തത്. ലിസാരി ഗെയ്റ്റിന് സമീപമുള്ള പോലീസ് സ്റ്റേഷനിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിനു ശേഷമാണ് യുവതി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി വ്യാജമാണെന്നും പിന്‍വലിക്കുകയാണെന്നും പറഞ്ഞത്. ശേഷം ഇവിടെ വെച്ച് തന്നെ യുവാവിനെ വിവാഹം ചെയ്യുകയായിരുന്നുവെന്ന് സ്റ്റേഷന്‍ ഓഫീസര്‍ റാം സഞ്ജീവന്‍ പറയുന്നു.
തന്റെ വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് യുവാവിനെതിരെ വ്യാജ ബലാത്സംഗ പരാതി നല്‍കിയതെന്ന് യുവതി പറയുന്നു. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍, യുവാവുമായുള്ള ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അംഗീകരിച്ചില്ല. കൂടാതെ ഇയാള്‍ക്കെതിരെ ബലാത്സംഗപരാതി നല്‍കാനും സമ്മര്‍ദ്ദം ചെലുത്തി. ഇതോടെയാണ് യുവാവിനെതിരെ പരാതി നല്‍കിയത്.