Latest Updates

ഇന്ന് മുതല്‍, തുര്‍ക്കിയിലെ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഹാര്‍ട്ട് ഇമോജികള്‍ ഉള്‍പ്പെടെ അഞ്ച് ഇമോജികള്‍ ഉപയോഗിച്ച് ട്വീറ്റുകളോട് പ്രതികരിക്കാന്‍ കഴിയും. ട്വിറ്റര്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരിമിത സമയത്തേക്ക് മാത്രമാണ് ഈ ഇമോജികള്‍ ലഭിക്കുക. ഉപയോക്താക്കള്‍ക്ക് 'ലൈക്ക്' ബട്ടണ്‍ ദീര്‍ഘനേരം അമര്‍ത്തിക്കൊണ്ട് പുതിയ ഇമോജികള്‍ ഉപയോഗിക്കാന്‍ സാധിക്കും.

 അതേസമയം ഒരു ചെറിയ ടാപ്പില്‍ ഒരു സാധാരണ 'ലൈക്കും' അയയ്ക്കാന്‍ സാധിക്കും. 'നിരാശയും' 'ദേഷ്യവും' സാധാരണ വികാരങ്ങള്‍ ആണെങ്കിലും ഞങ്ങള്‍ ഇപ്പോള്‍ ഇമോജി പ്രതികരണങ്ങളായി ഇവ ഉള്‍പ്പെടുത്തുന്നില്ലെന്ന് ട്വിറ്റര്‍ പ്രതികരിച്ചു. ഏത് ഇമോജികളുമായി ആശയവിനിമയം നടത്താനാണ് ആഗ്രഹിക്കുന്നുവെന്ന സര്‍വേ ട്വിറ്റര്‍ മാര്‍ച്ചില്‍ നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഈ പരീക്ഷണം. എന്നാല്‍ നെഗറ്റീവ് ഇമോജി ഫീഡ്ബാക്ക് ലഭിക്കുന്നതില്‍ ഉപയോക്താക്കള്‍ക്ക് ആശങ്കയുണ്ടെന്ന് ട്വിറ്റര്‍ സര്‍വേയില്‍ കണ്ടെത്തി.

അതേസമയം ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പുതിയ ഇമോജികള്‍ ട്വിറ്റര്‍ പരിചയപ്പെടുത്താറുണ്ട്. ഗാന്ധിജയന്തി, ദീപാവലി, ഗണേശ ചതുര്‍ത്ഥി, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, അന്താരാഷ്ട്ര യോഗാ ദിനം, അംബേദ്കര്‍ ജയന്തി തുടങ്ങിയ ആഘോഷവേളകളിലും ട്വിറ്റര്‍ ഇമോജികളുമായി എത്തിയിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice