Latest Updates

ഭൂമിക്കപ്പുറം നിന്ന് ഇടിമിന്നലുകളെ നോക്കിക്കണ്ടാല്‍ എങ്ങനെയുണ്ടാകും. അത്തരമൊരു അനുഭവം സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയാണ് തോമസ് പെസ്‌ക്വയറ്റ്. സാധാരണക്കാരനല്ല തോമസ് പെസ്‌ക്വയറ്റ്. യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയുടെ ബഹിരാകാശ സഞ്ചാരി. ഫ്രഞ്ച് എന്‍ജിനീയര്‍. മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ഗവേഷകന്‍.

ബഹിരാകാശ നിലയത്തില്‍ നിന്നു പകര്‍ത്തിയ ഇടിമിന്നലിന്റെ ദൃശ്യവും അനുഭവവുമാണ് അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ''ഞങ്ങളെ സംബന്ധിച്ച്  ബഹിരാകാശക്കാഴ്ചയില്‍ ഇടിമിന്നലുകള്‍ വെടിക്കെട്ട് പോലെയാണ്. രാത്രിയുടെ ഇരുണ്ട മാനത്ത് വെളിച്ചത്തിന്റെ മിന്നലുകള്‍...ഗംഭീരം''. പെസ്‌ക്വയറ്റിന്റെ ചിത്രം ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

 

Get Newsletter

Advertisement

PREVIOUS Choice