Latest Updates

കോവിഡ് നിയന്ത്രണങ്ങളില്‍ വരുത്തിയ മാറ്റത്തില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ അധ്യാപകര്‍ രാജ്യവ്യാപകമായി ഒരു ദിവസം സ്‌കൂളുകള്‍ ബഹിഷ്‌കരിച്ചു. സര്‍ക്കാരിന്റെ നയം സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെ  തകരാറിലാക്കിയെന്നും അതിവേഗം പടരുന്ന മൈക്രോണ്‍ വേരിയന്റില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിനാകുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.  

പതിനായിരക്കണക്കിന് അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും, രക്ഷിതാക്കളും രാജ്യത്തുടനീളമുള്ള മാര്‍ച്ചുകളില്‍ പങ്കെടുത്തു. പതിറ്റാണ്ടുകള്‍ക്കിടയില്‍ ഫ്രാന്‍സില്‍ നടന്ന അധ്യാപകരുടെ ഏറ്റവും വലിയ പ്രതിഷേധങ്ങളില്‍ ഒന്നാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എലിമെന്ററി സ്‌കൂള്‍ അധ്യാപകരില്‍ 40% പേരും സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരില്‍ 25% പേരും സമരത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു, എന്നാല്‍ സ്‌കൂള്‍ യൂണിയനുകള്‍ ഈ കണക്കുകള്‍ യഥാക്രമം 75% ഉം 60% ഉം ആയി ഉയര്‍ത്തി.


പകര്‍ച്ചവ്യാധിയുടെ സമയത്ത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സമയം സ്‌കൂളുകള്‍ തുറന്നിടുന്നതില്‍ അഭിമാനിക്കുന്ന പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ ചോദ്യം ചെയ്യുന്നതായിരുന്നു അധ്യാപകരുടെ വാക്ക് ഔട്ട്. അതേസമയം സ്‌കൂളുകള്‍ തുറന്നിടാനുള്ള തീരുമാനം ശരിയായ തിരഞ്ഞെടുപ്പാണെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നെന്നാണ് മാക്രോണ്‍ പ്രതികരിച്ചത്.

ദിവസം ശരാശരി 300,000 പുതിയ കൊറോണ വൈറസ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മാസം മുമ്പുള്ളതിന്റെ ആറിരട്ടിയാണിത്. കുട്ടികളില്‍ രോഗം പടരാനുള്ള സാധ്യത ഇരട്ടിയിലധികമമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്

Get Newsletter

Advertisement

PREVIOUS Choice