Latest Updates

കാബൂളില്‍ സ്റ്റേറ്റ് റെക്കോര്‍ഡിങ് സ്റ്റുഡിയോയിലെ സംഗീത ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്ത് താലിബാന്‍ ഭീകരര്‍. നിലവില്‍ താലിബാന്റെ നിയന്ത്രണത്തിലാണ് ഈ സ്റ്റുഡിയോ. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഉപകരണങ്ങള്‍ തങ്ങള്‍ തകര്‍ത്തതല്ലെന്നും, ഈ അവസ്ഥയിലാണ് സംഗീത ഉപകരണങ്ങള്‍ ഇവിടെ കണ്ടെത്തിയതെന്നുമാണ് താലിബാന്‍ ഭീകരര്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.  

വരാന്‍ പോകുന്ന ഭയപ്പെടുത്തുന്ന സംഭവ വികാസങ്ങളുടെ തുടക്കമെന്ന് പറഞ്ഞാണ് നശിപ്പിക്കപ്പെട്ട സംഗീത ഉപകരണങ്ങളുടെ ചിത്രം യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ദ സണ്‍'ന്റെ റിപ്പോര്‍ട്ടര്‍ ജെറോം സ്റ്റാര്‍കീ പങ്കുവച്ചിരിക്കുന്നത്. 'കാബൂളിലെ സ്റ്റേറ്റ് റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ട് ഗ്രാന്റ് പിയാനോകളുടെ ദൃശ്യം ഹൃദയഭേദകമായിരുന്നു. ഇതിന് കാവല്‍ നില്‍ക്കുന്ന താലിബാന്‍കാരോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍, ഈ നിലയിലാണ് അവ കണ്ടത് എന്നായിരുന്നു അവരുടെ മറുപടി. സംഗീതം ഇസ്ലാമിന് വിരുദ്ധമാണെന്നാണ് താലിബാന്റെ വക്താവായ സബിഹുള്ള മുജാഹിദ് പറഞ്ഞത്' ജെറോം പറയുന്നു.   

ശരിയത്തിന്റെയും അഫ്ഗാനിസ്ഥാന്റെ ഇസ്ലാമിക, സാംസ്‌കാരിക ആചാരങ്ങളുടെയും പരിധിക്കുള്ളില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുമെന്നാണ് താലിബാന്‍ നിലവില്‍ പറയുന്നത്. ഓഗസ്റ്റ് 15 ന് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം, രാജ്യത്തെ സംഗീതത്തിന് അവരുടെ ഭരണത്തില്‍ നല്ല ഭാവി ഉണ്ടാകില്ലെന്ന് സൂചിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice