Latest Updates

സ്വിസ് ബാങ്ക് ധനസംബന്ധമായ വന്‍കിട തട്ടിപ്പുകാരുടെ അക്കൗണ്ട് സംബന്ധിച്ച മൂന്നാം ഘട്ട വിവരങ്ങള്‍ ഈ മാസം ഇന്ത്യക്ക് കൈമാറും. ഇന്ത്യന്‍ പൗരന്മാര്‍ അനധികൃതമായി സമ്പാദിച്ച ധനത്തിനപ്പുറമുള്ള കണക്കുകളാണ് സ്വിസ് ബാങ്ക് കൈമാറു ന്നത്. കേന്ദ്രസര്‍ക്കാര്‍ 2014 മുതല്‍ നടത്തുന്ന ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് ഇതിന് മുമ്പ് രണ്ടു തവണ ഇന്ത്യക്ക് വിവരങ്ങള്‍ സ്വിസ് ബാങ്ക് സാമ്പത്തിക വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.  

കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്ന സ്ഥാപനങ്ങള്‍ വ്യക്തികള്‍ എന്നിവരുടെ കണക്കില്‍ കവിഞ്ഞ പണം സ്വിസ്ബാങ്കുളിലാണ് കാലങ്ങളായി സംരക്ഷിച്ചിരുന്നത്. മൂന്നാം ഘട്ടത്തില്‍ പണത്തിന്റെ ഉറവിടങ്ങള്‍ കൂടാതെ വിവിധ വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ വാങ്ങി ക്കൂട്ടിയ ഫ്ലാറ്റുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, മറ്റ് സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, വിമാനങ്ങള്‍ എന്നിവയുടെ കണക്കുകള്‍ കൈമാറപ്പെടും. യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക ആസ്ഥാനം എന്നനിലയില്‍ സുതാര്യത നില നിര്‍ത്തുക എന്ന നയമാണ് സ്വിസ് ബാങ്കുകള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഒരു ഭരണകൂടത്തിന്റെ ആവശ്യത്തിനായി പൗരന്മാരുടെ വസ്തുവകകളുടെ കൊടുക്കല്‍ വാങ്ങല്‍ വിവരങ്ങള്‍ കൈമാറുന്നത്.

Get Newsletter

Advertisement

PREVIOUS Choice