Latest Updates

 

ഗാസിപൂര്‍ മാര്‍ക്കറ്റില്‍ സംശയാസ്പദമായ ഒരു പെട്ടി പ്രദേശവാസികള്‍ കണ്ടെത്തി. സംശയം തോന്നിയ പ്രദേശവാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും സ്ഥലത്തെത്തി പരിശോധന നടത്തി. എന്‍എസ്ജിയുടെ ബോംബ് നിര്‍വീര്യമാക്കല്‍ സ്‌ക്വാഡ് പെട്ടി പരിശോധിച്ച് അപകടമില്ലെന്ന് ഉറപ്പാക്കി. അഗ്‌നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.

മാര്‍ക്കറ്റില്‍ സംശയാസ്പദമായ ബാഗ് കണ്ടെത്തിയതായി രാവിലെ 10 മണിയോടെയാണ് തങ്ങള്‍ക്ക് ഫോണ്‍ ലഭിച്ചതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉടന്‍ തന്നെ അഗ്‌നിശമനസേനയും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. വലിയൊരു ഇരുമ്പ് പെട്ടിയാണ് മാര്‍ക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട ന ിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice