Latest Updates

കേരളത്തില്‍ ഒരു വര്‍ഷത്തിനകം ഒരു കോടി തെങ്ങിന്‍തൈകള്‍ നടുമെന്ന് കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി എം പി. ഇതിന്റെ തുടക്കമെന്ന നിലയ്ക്ക് തൃശൂര്‍ തിരുവില്വാമലയില്‍ അദ്ദേഹം തെങ്ങിന്‍തൈകള്‍ നട്ടു. സാഹിത്യകാരന്‍ വി കെ എന്നിന്റെ തിരുവില്വാമലയിലെ വീട്ടുവളപ്പിലായിരുന്നു ആദ്യ തെങ്ങിന്‍തൈ നട്ടത്. വിവിധ വീടുകളില്‍ ചെന്ന് സുരേഷ് ഗോപി നേരിട്ട് തെങ്ങിന്‍ തൈ നട്ടു. ഒരു വീട്ടില്‍ ഒരു തെങ്ങിന്‍ തൈ എന്നതാണ് ലക്ഷ്യം. കേരളത്തിന്റെ തനതു വിഭവമായ നാളികേരത്തെ സംരക്ഷിക്കാന്‍ കൂടിയാണ് ഈ പദ്ധതി.   

തെങ്ങിനെ പരിപാലിക്കേണ്ട ഉത്തരവാദിത്വം അതതു വീട്ടുകാര്‍ക്ക് തന്നെയാണെന്ന് അദ്ദേഹം പ്രത്യേകം ഓര്‍മിപ്പിച്ചു. നട്ടുപിടിപ്പിക്കുന്ന തെങ്ങിന്‍ തൈകളുടെ പരിപാലം ഉറപ്പാക്കുകയും വേണം. സംസ്ഥാനത്തെ എല്ലായിടങ്ങളിലും വരുംദിവസങ്ങളില്‍ തെങ്ങിന്‍തൈകളുമായി സുരേഷ്ഗോപിയെത്തും. 'പശുവിനെ വളര്‍ത്താനുള്ള ശീലമുണ്ടാവണം. അപ്പോള്‍ ചാണകമിട്ട് കൊടുക്കാം വളമായി. ഒന്ന് തെങ്ങിനെ തഴുകാം. അല്‍പം സ്നേഹമാവാം. പരിലാളന വേണം തെങ്ങിന്. പണ്ട് മൈക്ക് കെട്ടി വച്ചു പാട്ടൊക്കെ വച്ചു കൊടുക്കുമായിരുന്നു തെങ്ങിന് കായ്ഫലം കൂടാനായി.'- സുരേഷ് ഗോപി പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice