Latest Updates

സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം സംസ്ഥാനത്തെ 165 സ്‌കൂളുകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കും. ഇതോടെ സംസ്ഥാനത്തെ 968 സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം പ്രാവര്‍ത്തികമാകും.

സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ പെടുത്തിയാണ് 165 സ്‌കൂളുകളിലേയ്ക്ക് കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം വ്യാപിപ്പിക്കുന്നത്. 2010 ല്‍ ആണ് ഈ പദ്ധതി കേരളത്തില്‍ നിലവില്‍ വന്നത്.

ഓണ്‍ലൈന്‍ ഉദ്ഘാടനച്ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായിരിക്കും. ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്,  സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മൊഹമ്മദ് ഹനീഷ്, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി.വിജയന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.ജീവന്‍ ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിന്റെ തത്സമയ സംപ്രേഷണം സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയുടെ ഫെയ്‌സ് ബുക്ക് പേജില്‍ ഉണ്ടായിരിക്കും.

 

Get Newsletter

Advertisement

PREVIOUS Choice