Latest Updates

കേന്ദ്രസര്‍ക്കാര്‍ ലോകബാങ്ക് സഹായത്തോടെ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ സ്റ്റാര്‍സ് പദ്ധതിക്ക് തുടക്കം കുറിച്ചുള്ള ഏകദിന ശില്പശാല പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുവിദ്യാഭ്യാസ നയങ്ങള്‍ക്ക്  കൂടുതല്‍ ദിശാബോധം നല്‍കുന്നതും നിലവിലെ വിദ്യാഭ്യാസ പദ്ധതികള്‍ക്കൊപ്പം നടപ്പിലാക്കാന്‍ കഴിയുന്നതുമായ  പരിപാടികളാണ് STARS  പദ്ധതിയിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

പ്രീ സ്കൂള്‍ വിദ്യാഭ്യാസം, മൂല്യനിര്‍ണയം, അധ്യാപക പരിശീലനം, അക്കാദമികമാനേജ്മെന്‍റ്, തൊഴില്‍നൈപുണി വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് STARS   പദ്ധതി നടപ്പിലാക്കുന്നത്. 2021-22 അക്കാദമിക വര്‍ഷത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അംഗീകാരം ലഭിച്ചിട്ടുളള പരിശീലന പരിപാടികളുടെ പ്രവര്‍ത്തന വിശദാംശങ്ങള്‍ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു.

Get Newsletter

Advertisement

PREVIOUS Choice