Latest Updates

ജാതിയോ മതമോ കണക്കിലെടുക്കാതെയാണ് സോഷ്യല്‍മീഡിയയില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.  ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് താന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവുമായും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായും ബന്ധപ്പെട്ടിരുന്നെന്നും കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി  പറഞ്ഞു. .

ആപ്പുകള്‍ വഴി മുസ്ലീം സ്ത്രീകളെ ടാര്‍ഗെറ്റുചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് സ്ത്രീകള്‍ക്ക്, അവരുടെ മതം പരിഗണിക്കാതെ, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അന്തസ്സ് നിഷേധിക്കപ്പെടുന്നതെന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടിയത്. പോലീസ് ഈ വിഷയം സജീവമായി അന്വേഷിക്കുന്നതില്‍ നന്ദിയുണ്ടെന്നും കുറ്റക്കാരായവര്‍ ശിക്ഷിക്കപ്പെടുമെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു. 

കേസുകള്‍ വേഗത്തിലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി ജസ്റ്റിസുമാരുമായി ഇടപഴകാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നു. പോലീസ് സംവിധാനത്തിന്റെയും ം ജുഡീഷ്യറിയുടെയും സഹായത്തോടെ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്ന കൂടുതല്‍ കൂടുതല്‍ കേസുകള്‍ വെളിച്ചത്തുകൊണ്ടുവരുമെന്ന്  പ്രതീക്ഷിക്കുന്നതായും അവര്‍ വ്യക്തമാക്കി. രാഷ്ട്രീയം നോക്കാതെ ഒരുമിച്ചു നില്‍ക്കേണ്ട വിഷയമാണിതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു

Get Newsletter

Advertisement

PREVIOUS Choice