Latest Updates

പ്രേക്ഷകരുടെ പ്രിയ താരം സാമന്ത വടംവലിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. സാമന്തയുടെ സുഹൃത്തും മോഡലുമായ ശില്‍പ റെഡ്ഡിയാണ് വീഡിയോ ആദ്യം പങ്കുവെച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വടംവലി മത്സരത്തില്‍ പങ്കെടുക്കുന്ന സാമന്തയെയാണ് വീഡിയോയില്‍ കാണാനാകുന്നത്. സാമന്ത ചിരിക്കുന്നതും കേള്‍ക്കാം. സാമന്ത നായികയാകുന്ന പുതിയ ചിത്രം ശന്തരുബന്റെ സംവിധാനത്തില്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

 

ഡ്രീം വാര്യര്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. സാമന്ത നായികയാകുന്ന പുതിയ ചിത്രം തെലുങ്കിലും തമിഴിലുമായിട്ടുമാണ് എത്തുക. നായിക വേഷത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്. യാ മായ ചേസവേയെന്ന ചിത്രം തെലുങ്കില്‍ വന്‍ ഹിറ്റായതോടെ നായികയെന്ന നിലയില്‍ സാമന്തയ്ക്ക് തിരക്കേറി.  മനം, അഞ്ചാന്‍, കത്തി, തെരി, ജനത ഗാരേജ്, മേഴ്സല്‍, മജിലി, നീതാനെ എന്‍ പൊന്‍വസന്തം, ഓട്ടോനഗര്‍ സൂര്യ, 10 എന്‍ഡ്രതുക്കുള്ള തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സാമന്തയുടേതായുണ്ട്. 

https://www.instagram.com/p/CVM_HznAIDX/?utm_source=ig_embed&ig_rid=3578743e-ac7c-4b84-b292-74e89cc72689

 

Get Newsletter

Advertisement

PREVIOUS Choice