Latest Updates

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ തന്നെ കടിച്ചത് വിഷമുള്ള പാമ്പാണെന്ന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍. പന്‍വേലിലെ ഫാം ഹൗസില്‍ ശനിയാഴ്ച രാത്രിയാണു താരത്തിന് പാമ്പ് കടിയേറ്റത്. ഉടന്‍തന്നെ നവിമുംബൈയിലെ കാമോതെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിനു പിന്നാലെ താരത്തെ കടിച്ചത് വിഷമില്ലാത്ത പാമ്പാണെന്ന് വാര്‍ത്ത പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടന്റെ വെളിപ്പെടുത്തല്‍.

' ഫാം ഹൗസിലേക്ക് പാമ്പുവന്നപ്പോള്‍ ഒരു വടി ഉപയോഗിച്ച് അതിനെ പുറത്താക്കാന്‍ ഞാന്‍ ശ്രമിച്ചു. പിന്നീട് കൈയോടെ പിടിച്ച് പുറത്തുവിടാനായി ശ്രമിക്കുമ്പോഴാണ് പാമ്പ് മൂന്നുതവണ കൈയില്‍ കടിക്കുന്നത്. ആറുമണിക്കൂര്‍ ആശുപത്രിയില്‍ കഴിഞ്ഞു. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്.' വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.ക്ക് നല്‍കിയ പ്രതികരണത്തില്‍ സല്‍മാന്‍ പറയുന്നു. 

തിങ്കളാഴ്ച അമ്പത്തിയാറാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി കുടുംബത്തോടൊപ്പം ഫാം ഹൗസിലെത്തിയതായിരുന്നു താരം. എല്ലാവര്‍ഷവും പിറന്നാള്‍ ആഘോഷത്തിന് സല്‍മാന്‍ഖാന്‍ കുടുംബത്തോടൊപ്പം ഇവിടെ എത്താറുണ്ട്. മുമ്പ് പുതുവര്‍ഷാഘോഷത്തിനും സുഹൃത്തുക്കളോടൊപ്പം താരം ഇവിടെയെത്താറുണ്ടായിരുന്നു. 

Get Newsletter

Advertisement

PREVIOUS Choice