Latest Updates

നടന്‍ റിസബാവ അന്തരിച്ചു. 54 വയസായിരുന്നു.  സ്ട്രോക്കിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.    നാടകത്തിലൂടെയാണ് റിസബാവ അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടര്‍ പശുപതിയാണ്  ആദ്യ സിനിമ. ഇരുപത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ 'ഇന്‍ ഹരിഹര്‍ നഗര്‍' എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രമായി പ്രേക്ഷക മനസില്‍ കുടിയേറിയ കലാകാരനായിരുന്നു റിസബാവ. 

വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയ മികവ് തെളിയിച്ച നൂറ്റി അന്‍പതോളം സിനിമകള്‍ . ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. ഡബ്ബിങ്ങ് രംഗത്തും ശ്രദ്ധേയനായിരുന്ന അദ്ദേഹത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.      റിസബാവയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ടെലിവിഷന്‍ പാരമ്പരകളിലെയും നിറസാന്നിധ്യമായ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന എല്ലാവര്‍ക്കുമൊപ്പം ചേരുന്നു എന്ന് മുഖ്യമന്ത്രി  അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice