Latest Updates

പാകിസ്ഥാനില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകയും നോബല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ് സായിയുടെ വിവാഹവാര്‍ത്തയ്ക്ക് സമ്മിശ്രപ്രതികരണം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന മലാല വെറും ഇരുപത്തിനാലാം വയസില്‍ വിവാഹം കഴിച്ചതാണ് ചിലര്‍ക്ക് ഇഷ്ടപ്പെടാത്തത്. അതേസമയം പാകിസ്ഥാനില്‍ നിന്നുള്ള മുസ്ലീംയുവാവിനെ മതാചാരപ്രകാരം മലാല വിവാഹം ചെയ്തതിനെ വിമര്‍ശിക്കുന്നവരമുണ്ട്.

മുപ്പത് വയസിന് മുമ്പ് വിവാഹം കഴിക്കുന്നതിനെ മലാല മുമ്പ് എതിര്‍ത്ത് സംസാരിച്ചിരുന്നു.  പ്രശസ്ത എഴുത്തുകാരി തസ്ലിമ നസ്സറിന്‍ നടത്തിയ വിമര്‍ശനമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. 

മലാല ഒരു പാകിസ്താനിയെ വിവാഹം കഴിച്ചുവെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും അവള്‍ക്ക് 24 വയസ് മാത്രമാണ് പ്രായമെന്നും തസ്ലിമടുടെ ട്വീറ്റില്‍ പറയുന്നു.   ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ അവള്‍ പഠിക്കാന്‍ പോയതാണെന്ന് കരുതി. അവിടെ ഒരു സുന്ദരനായ പുരോഗമന ആശയമുള്ള ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുമെന്നും ഞാന്‍ വിചാരിച്ചു. 30 വയസ്സിനുമുനപ്   വിവാഹമുണ്ടാകുമെന്നും കരുതിയില്ലെന്നും  തസ്ലീമ നസ്റിന്‍ ട്വീറ്റ് ചെയ്തു.

മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന മലാലയുടെ വിവാഹത്തെക്കുറിച്ച് ഒരു ചെറുസൂചനപോലും ആര്‍ക്കും ലഭിച്ചിരുന്നില്ല. വിവാഹശേഷം മലാല സോഷ്യല്‍മീഡിയയില്‍ പങ്ക്ക വച്ച ചിത്രങ്ങളിലൂടെയാണ് ലോകം അവരുടെ വരനെ അറിയുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജരായ അസീര്‍ മാലിക്കാണ് മലാലയുടെ ഭര്‍ത്താവ്.

പാകിസ്ഥാനിലെ സ്വാത് താഴ്വാരയില്‍ വിദ്യാഭ്യാസത്തിന്റെ  പേരില്‍ താലിബാന്‍ ഭീകരരാല്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയായിരുന്നു മലാല. പിന്നീടവര്‍ കുടുംബത്തൊടൊപ്പം ബ്രിട്ടനിലേക്ക് താമസം മാറ്റുകയായിരുന്നു. മതഭീകരരുടെ വധഭീഷണി വകവയ്ക്കാതെ പാക് പെണ്‍കുട്ടികളഉടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചുവരികയാണ് മലാല.  

Get Newsletter

Advertisement

PREVIOUS Choice