Latest Updates

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന കോവിഡ് ഗ്രാഫ് താഴുകയാണ്. ശരാശരി 13 ശതമാനം പേര്‍ മാത്രമാണ് കഴിഞ്ഞ ആഴ്ച ചികിത്സ തേടിയത്. ഡബ്ല്യു. ഐ.പി.ആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നേരത്തെ ഇത് ഏഴായിരുന്നു. ആര്‍.ടി.പി.സി.ആര്‍ പരിശോധന വ്യാപിപ്പിക്കും. അവശ്യഘട്ടത്തില്‍ മാത്രമാകും ആന്റിജന്‍ പരിശോധന നടത്തുക. ഹോം ക്വാറന്റൈന്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പൊലീസ് പരിശോധന കര്‍ശനമാക്കും.

സംസ്ഥാനത്ത് റെക്കോഡ് വാക്സിനേഷന്‍ ഇന്നലെ നടന്നു. ആറ് ലക്ഷത്തി നാല്‍പ്പിനാലായിരത്തി 30 പേര്‍ക്ക് വാക്സിന്‍ നല്‍കി. ഇതാദ്യമായാണ് ആറ് ലക്ഷത്തിധിലം പേര്‍ക്ക് വാക്സിന്‍ നല്‍കുന്നത്. ഇതുവരെ 2,26,24,309 പേര്‍ക്കാണ് ആദ്യ ഡോസ് നല്‍കിയത്. ശേഷിക്കുന്ന ഏഴ് ലക്ഷം ഡോസ് വാക്സിന്‍ ഇന്ന് നല്‍കാനാണ് തീരുമാനം.  

രാജ്യത്തെ മൊത്തം കണക്കെടുത്താലും മറ്റ് ലോകരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മുന്നിലാണ്. ഇന്ത്യയില്‍ പ്രതിദിന വാക്‌സിന്‍ ഡോസുകളുടെ എണ്ണം 6.82 മില്യന്‍ ആണ്. യൂറോപ്യന്‍ യൂണിയനില്‍ ഇത് 1.13 മില്യണും ആസിയാന്‍ രാജ്യങ്ങളില്‍ 3.23 മില്യണും നാറ്റോയില്‍ 2.89 മില്യണുമാണ്. 1.27 മില്യണ്‍ ആണ് അറബ് ലീഗ് രാജ്യങ്ങളുടെ മൊത്തം പ്രതിദിന വാക്‌സിനേഷന്‍ നിരക്ക്.

Get Newsletter

Advertisement

PREVIOUS Choice