Latest Updates

രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ കണക്കുകളുമായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ (എന്‍സിആര്‍ബി). 2020ല്‍ പ്രതിദിനം ശരാശരി 77 സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായി. 80 കൊലപാതകങ്ങള്‍ നടന്നു. 84,805 തട്ടിക്കൊണ്ടുപോല്‍ കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തതെന്ന് എന്‍സിആര്‍ബി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.  

ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് രാജസ്ഥാനിലാണ്. 5310 കേസുകള്‍. ഉത്തര്‍പ്രദേശില്‍ -2769, മധ്യപ്രദേശ് -2339, മഹാരാഷ്ട്ര -2061, അസ്സം -1657, ഡല്‍ഹി- 997 എന്നിങ്ങനെയാണ് കണക്കുകള്‍. 2019ല്‍ ഐ.പി.സി 376 പ്രകാരം 32,033 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2018ല്‍ 33,356 കേസുകളും 2017ല്‍ 32,559 കേസുകളും 2016ല്‍ 38,947 കേസുകളുമായിരുന്നു. 2020ല്‍ ഇത് 28,046 കുറഞ്ഞു. 2019നെ അപേക്ഷിച്ച് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കുറവുണ്ടെന്ന് എന്‍സിആര്‍ബി പറയുന്നത്.    

കഴിഞ്ഞ വര്‍ഷം 28,046 ബലാത്സംഗ കേസുകളും 3,71,503 സ്്രതീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 2019ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളായി 4,05,326 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2018ല്‍ ഇത് 3,78,236 കേസുളായിരുന്നു. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മുന്നില്‍ മധ്യപ്രദേശാണ്. ബലാത്സംഗത്തിന് ഇരയായവരില്‍ 25,498 പേര്‍ പ്രായപൂര്‍ത്തിയായവരാണ്. 2655 പേര്‍ 18വയസ്സിനു താഴെയുള്ളവരും. കുട്ടികള്‍ക്കെതിരെ മധ്യപ്രദേശില്‍ 17,008 കുറ്റകൃത്യങ്ങളാണ് നടന്നിരിക്കുന്നത്. 

Get Newsletter

Advertisement

PREVIOUS Choice