Latest Updates

ബിജെപി കശ്മീരിലെ ജനങ്ങളെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ കശ്മീരി പണ്ഡിറ്റുകളെ അവഗണിച്ചെന്നും ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കശ്മീരി പണ്ഡിറ്റുകള്‍ക്കായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.  

അതേസമയം, കോണ്‍ഗ്രസ് കശ്മീരി പണ്ഡിറ്റുകള്‍ക്കായി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. കേന്ദ്രം നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് വിറളി പൂണ്ടിരിക്കുകയാണെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ആയിരുന്നു രാഹുല്‍ കശ്മീരില്‍ എത്തിയത്. കഴിഞ്ഞ മാസവും രാഹുല്‍ ജമ്മു കശ്മീരില്‍ എത്തിയിരുന്നു.   

ജമ്മു കശ്മീര്‍ സന്ദര്‍ശിക്കണമെന്ന് കേന്ദ്ര മന്ത്രിമാര്‍ക്ക് ബിജെപി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് രാഹുലിന്റെ അടിക്കടിയുള്ള സന്ദര്‍ശനം. രാഹുലിന്റെ സന്ദര്‍ശനത്തെ ബിജെപി പരിഹിസിച്ചിരുന്നു. രാഹുല്‍ കശ്മീരിലെത്തുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം  പോകുന്നിടത്ത്  കോണ്‍ഗ്രസ് തകരുന്നതാണ് പതിവെന്നുമാണ് ബിജെപി ജമ്മു കശ്മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന പ്രതികരിച്ചിരുന്നു.

Get Newsletter

Advertisement

PREVIOUS Choice