Latest Updates

ആരോഗ്യകരമായ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ശ്രദ്ധാപൂര്‍വ്വമുള്ള ഭക്ഷണം. ശ്രദ്ധാപൂര്‍വം ഭക്ഷണം കഴിക്കുക എന്നതിനര്‍ത്ഥം ഗുണനിലവാരത്തിനനുസരിച്ചുള്ള ഭക്ഷണം കഴിക്കുക, അളവിലല്ല, ഗുണത്തിലാണ് കാര്യമെന്നര്‍ത്ഥം.

നമ്മുടെ ശരീരത്തിന് ഏറ്റവും മികച്ചത് എന്താണെന്ന് മനസിലാക്കാന്‍, ആദ്യം ശരീരത്തിന്റെ സ്വഭാവം അറിയേണ്ടത് പ്രധാനമാണ്, തുടര്‍ന്ന് ശരിയായ ഭക്ഷണം ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക. ''എല്ലാവരുടെയും ശരീരത്തെ വാത, പിത, കഫ എന്നിങ്ങനെ മൂന്നായി തിരിക്കാം. ഇതിന് അനുസൃതമായി ഭക്ഷണം തൈരഞ്ഞെടുക്കാന്‍ ഡോക്ടറുടെ ഉപദേശം തേടാം. ഒരു ഭക്ഷണക്രമവും എല്ലാവര്‍ക്കും അനുയോജ്യമല്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണക്രമം നമ്മുടെ ലക്ഷ്യത്തെയോ നേടാന്‍ ആഗ്രഹിക്കുന്ന ഫലങ്ങളെയോ ബാധിക്കുന്നതാണ്.

അടുക്കള മാറ്റിക്രമീകരിക്കുക

വിശപ്പ്, ആസക്തി, വൈകാരിക തകര്‍ച്ച അല്ലെങ്കില്‍ സന്തോഷം - എല്ലാം ഒരാളെ നയിക്കുന്നത് അടുക്കളയിലേക്കായിരിക്കും. അവിടെയാണ് സൂക്ഷ്മമായ കരുതല്‍ ഉണ്ടായിരിക്കണം. കയ്യില്‍ കിട്ടുന്നത് എടുത്ത കഴിവാക്കാനുള്ള മാനസികാവസ്ഥത ഭക്ഷണക്രമത്തെ താറുമാറാക്കും. അതുകൊണ്ട് തന്നെ നമ്മുടെ ശരീര പ്രകൃതിക്ക് യോജിക്കാത്ത ഭക്ഷണങ്ങളെല്ലാം അവിടെ നിന്ന് മാറ്റിയിരിക്കണം.

അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

ഓരോ തവണ തെറ്റായി കഴിക്കുമ്പോഴും അതിന്റെ അടയാളങ്ങള്‍ ശരീരം കാണിച്ചുതരും. ചിലപ്പോള്‍ ആവശ്യത്തിലധികം ഭക്ഷണം കഴിക്കും. ഇത് നല്ലതല്ല, ശരീരത്തിന് എന്താണ് വേണ്ടതെന്ന് മനസിലാക്കുക തന്നെ വേണം.

ബോധപൂര്‍വ്വം ഭക്ഷണം കഴിക്കുക

ടിവി കാണുമ്പോള്‍ നിങ്ങള്‍ എത്രമാത്രം കഴിക്കുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? ഇത് പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു സാധാരണ പ്രശ്‌നമാണ്. പ്ലേറ്റില്‍ ശ്രദ്ധിക്കുന്നതും ഭക്ഷണം ആസ്വദിക്കുന്നതും ശ്രദ്ധാപൂര്‍വം ഭക്ഷണം കഴിക്കുന്നതിനുള്ള ഒരു നിര്‍ബന്ധമാണ്. നിങ്ങള്‍ ഭക്ഷണം ആസ്വദിക്കുമ്പോള്‍, വിവിധ തലങ്ങളില്‍ എല്ലാ രുചികളും നിങ്ങള്‍ ആസ്വദിക്കും. പലപ്പോഴും നമ്മള്‍ എന്തെങ്കിലും കാണുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമ്പോള്‍, നമ്മള്‍ എത്രമാത്രം കഴിക്കുന്നുവെന്നത് അവഗണിക്കുന്നു.

Get Newsletter

Advertisement

PREVIOUS Choice