Latest Updates

ദുബായില്‍ അവധി ആഘോഷിച്ച് നയന്‍സും വിഘ്‌നേഷും 

ഷൂട്ടിംഗ് ലൊക്കേഷനുകളലിലെ തിരക്കുകള്‍, ആരാധകരുടെ കുശലാന്വേഷണം, മാധ്യമങ്ങളുടെ വാര്‍ത്താചോര്‍ത്തല്‍ ഇവയൊക്കെ ശ്വാസം മുട്ടിക്കുമ്പോള്‍ അവധി ആഘോഷിക്കാന്‍ രാജ്യം വിടുന്നവരാണ് മിക്ക നടീ നടന്‍മാരും. മാധ്യമങ്ങളുടെയും ആരാധകരുടെയും ശല്യമില്ലാതെ വിദേശ രാജ്യങ്ങളില്‍ സമയം ചെലവഴിക്കുന്നതിന്റെ വിശേഷങ്ങള്‍ ഇവര്‍ തന്നെ പങ്ക് വയ്ക്കുകയും ചെയ്യും.

ഇപ്പോള്‍ തമിഴ് നടനും നയന്‍സിന്റെ കൂട്ടുകാരനുമായ വിഘ്‌നേഷ് ശിവന്‍ പങ്ക് വച്ചിരിക്കുന്ന നയന്‍താരയുടെ ഒരു ചെറിയ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ദുബായില്‍ വിഘ്‌നേഷ് ശിവനൊപ്പം അവധി ആഘോഷത്തിലാണ് നയന്‍താര. ദുബായിലെ ആഡംബര ഹോട്ടലിലാണ് ഇരുവരുടെയും താമസം. ദുബായിലെ കാഴ്ചകള്‍ ആസ്വദിക്കുന്ന നയന്‍താരയും ഫോട്ടോ എടുക്കുന്ന വിഘ്‌നേഷുമാണ് വീഡിയോയിലുള്ളത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ദുബായിയില്‍ നിന്നുമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ ഇവര്‍ പങ്ക് വയ്ക്കുന്നുണ്ട്. 

ഹോട്ടലിലെ മുറിയുടെ ബാല്‍ക്കണിയില്‍നിന്ന് മഴ ആസ്വദിക്കുന്ന നയന്‍സിനെ വീഡിയോയില്‍ കാണാം. 
https://twitter.com/i/status/1478699024089636864

Get Newsletter

Advertisement

PREVIOUS Choice