Latest Updates

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത. നാളെ നടക്കുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടാകുമെന്നാണ് സൂചന.   സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനമുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് വഴി പഞ്ചിങ് നിര്‍ബന്ധമാക്കും. കോവിഡ് വ്യാപനം കണക്കില്‍ എടുത്തായിരുന്നു മുന്‍പ് പഞ്ചിങ് ഒഴിവാക്കിയത്. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.    

മ്യൂസിയങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മൃഗശാലകള്‍ തുറക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരാനിരുന്ന അവലോകനയോഗം മാറ്റിവെച്ചു. ഔദ്യോഗിക പരിപാടികള്‍ കാരണമാണ് യോഗം മാറ്റിവെച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഏറ്റവും ഒടുവില്‍ അവലോകനയോഗം ചേര്‍ന്നത്. നാളെ യോഗം ചേര്‍ന്നേക്കും. തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യം നിരന്തരം ഉയരുന്നുണ്ട്. ഇക്കാര്യത്തിലും വൈകാതെ തീരുമാനമെടുത്തേക്കും. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice