Latest Updates

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഷാജി കൈലാസും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.   

മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. രാജേഷ് ജയറാം ആണ് തിരക്കഥ എഴുതുന്നത്. 2009ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അവസാനം റിലീസ് ചെയ്ത ചിത്രം.   

ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ താന്‍ നായകനാകുന്നുവെന്ന കാര്യം മോഹന്‍ലാല്‍ തന്നെയാണ് പുറത്തുവിട്ടത്. വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തുന്നത്. 2021 ഒക്ടോബറില്‍ ആണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക. രാജേഷ് ജയ്റാമിന്റെ തിരക്കഥയിലാണ് ചിത്രം എത്തുകയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

https://www.facebook.com/ActorMohanlal/posts/405564087603529

Get Newsletter

Advertisement

PREVIOUS Choice