Latest Updates


ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍  മത്സരിക്കില്ല. താനും  മായാവതിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബിഎസ്പി എംപി സതീഷ് ചന്ദ്ര മിശ്ര വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.  

മായാവതി മുമ്പ് ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് മത്സരിച്ചിട്ടില്ല. സമാജ്വാദി പാര്‍ട്ടിക്ക് 400 സ്ഥാനാര്‍ത്ഥികള്‍ ഇല്ലെങ്കില്‍, അവര്‍ എങ്ങനെ 400 സീറ്റുകള്‍ നേടുമെന്നും മിശ്ര പരിഹരിച്ചു. 

എസ്പിയോ ബിജെപിയോ അധികാരത്തില്‍ വരില്ലെന്നും ഉത്തര്‍പ്രദേശില്‍ ബിഎസ്പി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണെന്നും ബിഎസ്പി എംപി പറഞ്ഞു. ഉത്തര്‍പ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളില്‍ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും.പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലെ വോട്ടെടുപ്പ് ഫെബ്രുവരി 14 നും മണിപ്പൂരില്‍ ഫെബ്രുവരി 27 നും മാര്‍ച്ച് 6 നും രണ്ട് ഘട്ടങ്ങളിലായി നടക്കും.

Get Newsletter

Advertisement

PREVIOUS Choice