Latest Updates

 'ഭൂമി വളരെ തരിശാണ്, ചുരങ്ങള്‍ വളരെ ഉയര്‍ന്നതാണ്, ഏറ്റവും കടുത്ത ശത്രുക്കളും ഏറ്റവും നല്ല സുഹൃത്തുക്കളും മാത്രമേ ഞങ്ങളെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ.'  സൈന്യത്തിന്റെ സിയാച്ചിന്‍ ബേസ് ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വരികളാണിത്. 


സിയാച്ചിനിലെ ഏറ്റവും താഴ്ന്ന പ്രദേശം  ഏകദേശം 12,000 അടി ഉയരത്തിലാണ്. ഇതിനും എത്രയോ ഉയരത്തില്‍  22,000 അടി ഉയരത്തിലാണ് സൈനികരെ വിന്യസിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയെന്ന് സാഹിത്യപരമായി സിയാച്ചിനെ വിശേഷിപ്പിക്കാം. എന്നാല്‍ ഇവിടെ യുദ്ധം ചെയ്യേണ്ടത് പീരങ്കിയും തോക്കുകളുമായി നിരന്നുനില്‍ക്കുന്ന ശത്രുസൈന്യത്തോടല്ല. പകരം പ്രകൃതി അതിന്റെ ഏറ്റവും ഭീകരമയ രൂപത്തില്‍ പ്രത്യക്ഷയാകുമ്പോള്‍ പലപ്പോഴും നിലനില്‍പ്പ് തന്നെ അപകടകരമാകും. തണുത്തുറഞ്ഞ അന്തരീക്ഷം, മഞ്ഞുമലകള്‍, ഒറ്റപ്പെടല്‍, അവനനവന്റെ ശരീരത്തോടും മനസിനോടമുള്ള യുദ്ധം അങ്ങനെ സൈനികര്‍ക്ക് പോരടിക്കേണ്ട ഘടകങ്ങള്‍ പലതാണ്. ഇന്ത്യയും പാകിസ്ഥാനും തമമ്മില്‍ ഇവിടെ വെടിവയ്പ്പ ്‌നടന്നിട്ട് വര്‍ഷങ്ങളായി. 

 

മഞ്ഞ് എന്നത് സിയാച്ചിനിലെ സൈനികരൈ സംബന്ധിച്ച് അനുഭൂതികരവും ആസ്വാദ്യവും അല്ലേയല്ല. പകല്‍നേരം പോലും തൊട്ടുമുന്നിലുള്ള വസ്തു കാണാനാകാത്തവിധം മഞ്ഞ് പരന്നുപോയ ഭീമന്‍കുന്നുകള്‍ക്ക് മുകളില്‍ സൈനികര്‍ തമ്മിലുള്ള ആശയവിനിമയം പോലും വളരെ പരിമിതമാണ്. മണ്ണെണ്ണ എന്ന അത്ഭുത പദാര്‍ത്ഥമാണ് ഇവിടെ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് പറയാം. 


ഹീറ്ററില്‍ ഭക്ഷണം പാകം ചെയ്യുന്നതും കുടിവെള്ളത്തിനായി മഞ്ഞ് ഉരുകുന്നതും മുതല്‍ പ്രീ ഫാബ്രിക്കേറ്റഡ് സ്‌നോ ഷെല്‍ട്ടറുകളില്‍ പ്രകാശം പരത്തുന്നത് വരെ മണ്ണെണ്ണയാണ് . ഇത് ലൈഫ്ലൈന്‍ ആണ്, അടുത്ത വിതരണം വരെ നിങ്ങള്‍ ഇത് നിലനിര്‍ത്തണം. കാലാവസ്ഥ കാരണം അടുത്തത് എപ്പോള്‍ വരുമെന്ന് അറിയില്ലെന്നും ക്യാമ്പില്‍ കഴിഞ്ഞവര്‍ പറയുന്നു. 


സാധനങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതിനും പരിമിതിയുണ്ട്. സൂക്ഷിക്കാനുള്ള സ്ഥലക്കുറവ്, ഹെലികോപ്റ്ററിന് ഇറങ്ങാന്‍ കഴിയുന്ന വളരെ കുറച്ച് സ്ഥലങ്ങളേ ഉള്ളൂ, കാലാവസ്ഥയില്‍ അപ്രതീക്ഷിതമായി വരുന്ന മാറ്റങ്ങള്‍ ഇവയൊക്കെ സാധനങ്ങളുടെ ലഭ്യതയെ ബാധിക്കുന്ന ഘടകങ്ങളാണ്. പകല്‍ -25 ഡിഗ്രിക്കും രാത്രിയില്‍ -55 ഡിഗ്രിക്കും ഇടയില്‍ താപനില വ്യത്യാസപ്പെടുന്നു.

ആവശ്യത്തിന് കിടക്കകളില്ല. സാധനങ്ങളുടെ മുകളില്‍ കിടക്കുന്ന താല്‍ക്കാലിക കിടക്കകളില്‍ ഉറങ്ങുന്നു. അവ സൂക്ഷിക്കാന്‍ മറ്റൊരിടമില്ല,'' ലഡാക്ക് സ്‌കൗട്ട്‌സിലെ ലെഫ്റ്റനന്റ് കേണല്‍ മാനവ് ശര്‍മ്മ പറയുന്നു, 
''ഒരു ബക്കറ്റ് വെള്ളം കഴുകാന്‍ ചൂടാക്കാന്‍ മൂന്ന് മണിക്കൂര്‍ എടുക്കും,'' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 'നമ്മള്‍ നിസ്സാരമായി കരുതുന്നതും സാധാരണമായി കാണുന്നതുമായ ഒന്നും സിയാച്ചിനിലില്ല'. വസ്ത്രങ്ങളും പാത്രവും മറ്റും കഴുകുക എന്നത് ഒരു സൈനികന്റെ അവസാന ചോയിസ് ആയിരിക്കും, ഈ പ്രതികൂല സാഹചര്യങ്ങളില്‍ ശരീരത്തിന്റെ സ്വാഭാവികത നിലനിര്‍ത്താനാണ് ആദ്യപരിശ്രമം. എപ്പോഴും പ്രവര്‍ത്തനനിരതരായിരിക്കുക എന്നതാണ് ഇതിനുള്ള മാര്‍ഗം.

സൈനികര്‍ പുറത്തുകടക്കുമ്പോള്‍, കാലാവസ്ഥ മാറുകയും മഞ്ഞുവീഴ്ചയില്‍ അകപ്പെടുകയോ മറഞ്ഞിരിക്കുന്ന അഗാധമായവിള്ളലുകളില്‍ മുങ്ങുകയോ ചെയ്ത് അപകടമുണ്ടാകും. അതിനാല്‍ പരസ്പരം കെട്ടിയയായിരിക്കും അവര്‍ പുറത്ത് കടക്കുന്നത്. എങ്കിലും അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്ന  സൈനികരുമുണ്ട്.

മാനസിക ആരോഗ്യം നിലനിര്‍ത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് ഇവിടെ. സൈനികര്‍ തമ്മില്‍ പരസ്പരം കളിയും ചിരിയും കുറവായിരിക്കും. ഉയര്‍ന്ന റാങ്കിലുള്ളവര്‍ അതിനായി ശ്രമിക്കുമെങ്കിലും മാനസികമായി ഒറ്റപ്പെട്ട നിലയില്‍തന്നെയായിരിക്കും ഓരോരുത്തരും. കുക്കിംഗാണ് സൈനികര്‍ അല്‍പ്പമെങ്കിലും ആസ്വദിക്കുന്നത്. ഓരോ പോസ്റ്റുകളിലുമുള്ള നായ്ക്കളാണ് മറ്റൊരു വിനോദകേന്ദ്രം.ഇവയുടെ കഴുത്തില്‍ കുരുക്കി പരസ്പരം സന്ദേശം അയയ്ക്കാറുണ്ട് സൈനികര്‍.

കടപ്പാട് ഇന്ത്യന്‍ എക്‌സ്പ്രസ്   

 

Get Newsletter

Advertisement