Latest Updates

കെവൈസി രേഖ പുതുക്കാനുള്ള സമയപരിധി റിസര്‍വ് ബാങ്ക്  മാര്‍ച്ച് 31 വരെ നീട്ടി. അതുവരെ നടപടി സ്വീകരിക്കരുതെന്ന് ബാങ്കുകള്‍ക്കും ഇതര ധന സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ആധാറുമായി ബന്ധിപ്പിച്ച ഒടിപി വഴി 2019--20ലെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പണം പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി 28 വരെ  അനുവദിച്ചു.

ഓണ്‍ലൈനില്‍ റിട്ടേണ്‍ സമര്‍പ്പിച്ചശേഷം ഒടിപി വഴി പൂര്‍ത്തീകരിക്കാത്തവര്‍ റിട്ടേണിന്റെ പകര്‍പ്പ് ബംഗളൂരുവിലെ കേന്ദ്രീകൃത പ്രോസസിങ് സെന്ററിലേക്ക് അയക്കാനുള്ള സമയമാണ് നീട്ടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജിഎസ്ടി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഫെബ്രുവരി 28 വരെ നീട്ടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Get Newsletter

Advertisement