Latest Updates

കെഎസ്ആര്‍ടിസി ഇന്ധന ഔട്ട്‌ലൈറ്റ് ആരംഭിക്കുന്നു. കെഎസ്ആര്‍ടിസി, പൊതുമേഖല എണ്ണക്കമ്പനികളുമായി ചേര്‍ന്ന്  നടപ്പിലാക്കുന്ന കെഎസ്ആര്‍ടിസി യാത്രാ ഫ്യുസല്‍സിന്റെ ഭാഗമായാണിത്. സംസ്ഥാനത്തുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്പനശാലകള്‍ സ്ഥാപിക്കുന്നതിനാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 8 പമ്പുകളാണ് ആരംഭിക്കുന്നത്. ഈ മാസം 15 ന് ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. ഇതേത്തുടര്‍ന്ന് ഇവിടെ നിന്നും പെട്രോളും, ഡീസലും നിറക്കുന്നതിനുളള സൗകര്യം ലഭ്യമാകും.  

കെ.എസ്.ആര്‍.ടി.സി. കേന്ദ്ര പൊതുമേഖലാ എണ്ണ കമ്പനികളുമായി കൈകോര്‍ത്തുകൊണ്ട് നടപ്പിലാക്കുന്ന നൂതന സംരംഭമാണ്  ''കെ.എസ്.ആര്‍.ടി.സി. യാത്രാ ഫ്യൂവല്‍സ്.'' കേന്ദ്ര പൊതുമേഖലാ എണ്ണകമ്പനികള്‍ മുഖാന്തിരമാണ് പദ്ധതി നിര്‍വ്വഹണം.  തുടക്കത്തില്‍ പെട്രോളും ഡീസലും ആയിരിക്കും ഈ ഔട്ട്ലെറ്റു കളില്‍ വിതരണം ചെയ്യുന്നത്.  എന്നാല്‍ ക്രമേണ ഹരിത ഇന്ധനങ്ങളായ എല്‍എന്‍ജി, സിഎന്‍ജി, ഇലക്ട്രിക വാഹനങ്ങളുടെ ചാര്‍ജിംഗ് സെന്റര്‍ തുടങ്ങിയവും, 5 കിലോയുള്ള എല്‍പിജി സിലിണ്ടര്‍ ആയ ചോട്ടു തുടങ്ങിയവരും ഇവിടെ നിന്നും ലഭിക്കും.    

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് എഞ്ചിന്‍ ഓയില്‍ വാങ്ങുമ്പോള്‍ ഓയില്‍ ചെയ്ഞ്ച് സൗജന്യമായിരിക്കും, കൂടാതെ 200 രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര- മുചക്ര വാഹന ഉടമകള്‍ക്കും, 500 രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന നാല് ചക്ര വാഹന ഉടമകള്‍ക്കുമായി നടക്കുന്ന കാമ്പയിനിം?ഗില്‍ പങ്കെടുക്കാം. കാമ്പയിനിംഗില്‍ പങ്കെടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാകുന്നവര്‍ക്ക് കാര്‍, ബൈക്ക് തുടങ്ങിയവ സമ്മാനങ്ങളായി ലഭിക്കാനുള്ള അവസരവും ഉണ്ട്.

Get Newsletter

Advertisement

PREVIOUS Choice