Latest Updates

കൊല്ലം ജില്ലയുടെ 'ജനകീയ കളക്ടര്‍' ബി. അബ്ദുള്‍ നാസര്‍ ചുമതല കൈമാറി മടങ്ങിയത് സ്വന്തം ബുള്ളറ്റില്‍. രണ്ടുവര്‍ഷക്കാലം ജില്ലയുടെ ഭരണ സാരഥിയായിരുന്ന അദ്ദേഹം ഭാര്യ എം.കെ. റുക്‌സാനയുമൊന്നിച്ചാണ് മടങ്ങിയത്.   

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറായിട്ടാണ് പുതിയ നിയോഗം. സാധാരണക്കാര്‍ക്കിടയിലേക്ക് വീണ്ടും ഇറങ്ങിച്ചെല്ലാന്‍ കഴിയുന്നതിന്റെ സന്തോഷം പങ്കിട്ടായിരുന്നു മടക്കം. ഔദ്യോഗിക യാത്രയയപ്പിന് പുറമേ ജീവനക്കാരുടെ കൂട്ടായ്മകളുടെയും സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ അദ്ദേഹത്തിന് യാത്ര അയപ്പുകള്‍ നല്‍കി. മുന്‍ഗാമികളെക്കാള്‍ കൂടുതല്‍ കാലം കൊല്ലത്തിന്റെ കളക്ടറായി പ്രവര്‍ത്തിച്ച അദ്ദേഹം ജനകീയ കളക്ടര്‍ എന്ന പേര് സ്വന്തമാക്കിയിരുന്നു. പത്താം ക്ലാസുകാരനായ മകന്‍ ഇനാമുള്‍ ഹക്കിന്റെ പഠനവും ടൗണ്‍ യു.പി.എസിലെ ഭാര്യയുടെ ജോലിയും കണക്കിലെടുത്ത് ജില്ലയില്‍ പുതിയൊരു വീട്ടില്‍ തുടരാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice