Latest Updates

വെള്ളിത്തിരയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ഖുശ്ബു. താരത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് താല്‍പര്യവുമാണ്. ഇപ്പോഴിതാ താന്‍ ശരീരഭാരം കുറച്ചതിനെ കുറിച്ചുള്ള വിശേഷവുമായി രംഗത്തെത്തിയിരിക്കുകയാണ് ഖുശ്ബു. 20 കിലോ ഭാരമാണ് ഖുശ്ബു കുറച്ചത്. ഭാരം കുറയ്ക്കുന്നതിനും മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  '20 കിലോ കുറച്ച് എന്റെ ഏറ്റവും മികച്ച ആരോഗ്യഘട്ടത്തിലെത്തിയിരിക്കുന്നു. നിങ്ങളും നിങ്ങളുടെ ആരോഗ്യം നോക്കുക. ഓര്‍ക്കുക, ആരോഗ്യമാണ് സമ്പത്ത്. എനിക്ക് അസുഖമാണോ എന്നു ചോദിച്ചവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി. മുന്‍പൊരിക്കലും ഞാന്‍ ഇത്രയും ഫിറ്റ് ആയി ഇരുന്നിട്ടില്ല. ഇവിടെയുള്ള 10 പേരെയെങ്കിലും തടി കുറച്ച് ഫിറ്റ് ആക്കാന്‍ ഞാന്‍ പ്രചോദനമായിട്ടുണ്ടെങ്കില്‍ അതാണ് എന്റെ വിജയം.' - താരം കുറിച്ചു.  എന്താണ് വെയ്റ്റ് ലോസ് സീക്രട്ട് എന്നു ചോദിച്ച ആരാധകര്‍ക്കായി കഠിനാധ്വാനവും ഡയറ്റിനൊപ്പമുള്ള വര്‍ക്ഔട്ടുമാണെന്നും താരം കുറിച്ചു.

Get Newsletter

Advertisement

PREVIOUS Choice