Latest Updates

  ചേരുവകള്‍

ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത്   -  1 കിലോ

കപ്പ ചെറുതായി അരിഞ്ഞ് മഞ്ഞള്‍പൊടി ഉപ്പ് ചേര്‍ത്ത് വേവിച്ചത്  - 1 കിലോ 

തക്കാളി  -  2 എണ്ണം

സവാള ചെറുതായി അരിഞ്ഞത്  -  1 കപ്പ്

ഇഞ്ചി, വെളുത്തുള്ളി ചതച്ചത്   -  ഓരോ ടീ സ്പൂണ്‍ വീതം

മഞ്ഞള്‍പൊടി  - 1 ടീസ്പൂണ്‍

കുരുമുളക് പൊടി   -  1  ടീ സ്പൂണ്‍

മല്ലിപ്പൊടി   -   4  ടീ സ്പൂണ്‍

 ഉപ്പ്  - ആവശ്യത്തിന്

മുളകുപൊടി   -  1  ടീ സ്പൂണ്‍

പച്ചമുളക്   ചെറുതായി അരിഞ്ഞത്  -  3  എണ്ണം

കറിവേപ്പില  - നാലു തണ്ട് 

തയ്യാറാക്കുന്ന വിധം

ഇറച്ചി കഷണങ്ങള്‍ ആവശ്യത്തിന് ഉപ്പും, വെള്ളവും  ചേര്‍ത്ത് വേവിക്കുക. കപ്പ വേറെ വേവിച്ച് മാറ്റി വയ്ക്കണം.  ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ഇവ വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. ഇതില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ക്കുക. ഇതിലേക്ക് വേവിച്ചു വച്ച കപ്പയും ഇറച്ചിയും ചേര്‍ത്ത് നല്ലപോലെ  യോജിപ്പിച്ച് ചാറും കഷണങ്ങളും കപ്പ കഷണങ്ങളില്‍ നല്ലപോലെ പിടിക്കത്തവിധം ഇളക്കി ചൂടോടെ വിളമ്പാവുന്നതാണ്. 

Get Newsletter

Advertisement

PREVIOUS Choice